Connect with us

Uae

യു എ ഇ; യൂണിയൻ മാർച്ച് ഡിസംബർ നാലിന്

അൽ വത്ബ ശൈഖ് സായിദ് ഫെസ്റ്റിവൽ സൈറ്റിലാണ് യൂണിയൻ മാർച്ച് സംഘടിപ്പിക്കുക

Published

|

Last Updated

അബൂദബി|യു എ ഇ യുടെ 54-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഗോത്രവർഗക്കാരുടെ പങ്കാളിത്തത്തോടെ നടത്തുന്ന യൂണിയൻ മാർച്ച് ഡിസംബർ നാലിന് നടക്കും. അബൂദബി അൽ വത്ബ പ്രദേശത്തുള്ള ശൈഖ് സായിദ് ഫെസ്റ്റിവൽ സൈറ്റിലാണ് യൂണിയൻ മാർച്ച് സംഘടിപ്പിക്കുകയെന്ന് പ്രസിഡൻഷ്യൽ ദിവാൻ പ്രഖ്യാപിച്ചു.
രാജ്യത്തോടും അതിന്റെ നേതൃത്വത്തോടുമുള്ള ഇമാറാത്തി ജനതയുടെ സ്‌നേഹം, വിശ്വസ്തത, അഭിമാനം എന്നിവ പ്രകടിപ്പിക്കുന്ന പ്രധാന പരിപാടികളിലൊന്നാണിത്.
മാർച്ചിൽ പങ്കെടുക്കുന്നതിനായി, ഗോത്രവർഗക്കാർക്ക് കോർഡിനേറ്ററുമായി 8003300 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാമെന്ന് പ്രസിഡൻഷ്യൽ ദിവാൻ അറിയിച്ചു. രജിസ്‌ട്രേഷൻ ഒക്ടോബർ 19 മുതൽ 26 വരെ നടക്കും.

Latest