Kerala
കോട്ടയത്ത് കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
ഭര്‍ത്താവ് സോമന്‍ പോലീസ് കസ്റ്റഡിയില്‍

കോട്ടയം|കോട്ടയത്ത് കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കോട്ടയം കിടങ്ങൂരിനു സമീപം മാന്താടിക്കവലയില്‍ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് കൊലപാതകം നടന്നത്. എലക്കോടത്ത് രമണി (70 ) ആണ് മരിച്ചത്. ഭര്‍ത്താവ് സോമന്‍ (74) പോലീസ് കസ്റ്റഡിയിലാണ്.
രമണിയെ ഭര്‍ത്താവ് സോമന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രമണിയും ഭര്‍ത്താവും രണ്ട് ആണ്‍മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. അതില്‍ ഒരാള്‍ ഭിന്നശേഷിക്കാരനാണ്. ശബ്ദം കേട്ട് മൂത്ത മകന്‍ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. രമണിയേയും ഭിന്നശേഷിക്കാരനായ മകനേയും കൊലപ്പെടുത്തി ജീവനൊടുക്കാനാണ് തീരുമാനിച്ചിരുന്നതെന്നാണ് സോമന്‍ പോലീസിന് മൊഴി നല്‍കിയത്.
---- facebook comment plugin here -----