National
മാലിദ്വീപിലെ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാനുള്ള പരിധി വെട്ടിക്കുറച്ചത് ഉടൻ പിൻവലിക്കണം: എ എ റഹീം എംപി
പ്രവാസികൾ അയക്കുന്ന തുക ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയിൽ സുപ്രധാന പങ്ക് വഹിക്കുന്നു.

ന്യൂഡല്‍ഹി|മാലിദ്വീപിലെ ഇന്ത്യൻ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാനുള്ള പരിധി വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ എ റഹീം എംപി എസ്ബിഐ ചെയർമാന് കത്തെഴുതി. ഇതുവരെ ഏകദേശം 400 ഡോളർ (35,000₹) അയക്കാൻ പറ്റുമായിരുന്നെങ്കിൽ ഇപ്പോഴത് 150 ഡോളർ (13,000₹) ആയി ചുരുക്കാനാണ് എസ്ബിഐ തീരുമാനിച്ചത്.
ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാർക്ക് നാട്ടിലേക്കുള്ള പണമിടപാടുകളുടെ പ്രധാന വഴിയാണ് എസ്ബിഐ. പ്രവാസികൾ അയക്കുന്ന തുക ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയിൽ സുപ്രധാന പങ്ക് വഹിക്കുന്നു. അവരുടെ കുടുംബത്തിൻ്റെയും ആശ്രിതരുടെയും ആവശ്യങ്ങൾക്കായി അയക്കുന്ന തുകയിൽ പരിധി വെച്ചത് അങ്ങേയറ്റം നിരാശാജനകമാണ്. പണമയക്കാനുള്ള പരിധി വെട്ടിച്ചുരുക്കിയ നടപടി പിൻവലിക്കണമെന്നും പ്രവാസികൾക്ക് സുഖമമായ ബേങ്കിംഗ് സേവനങ്ങൾ ലഭിക്കാനുള്ള തീരുമാനങ്ങൾ എടുക്കണമെന്നും കത്തിൽ എ എ റഹീം എംപി ആവശ്യപ്പെട്ടു.