Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ കഴിവുകേട്; കെ മുരളീധരന്‍

കേരള പോലീസ് അമ്പേ പരാജയപ്പെട്ടുവെന്നും കെ മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം| രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ കഴിവുകേടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കോണ്‍ഗ്രസ് ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തു. പുകഞ്ഞ കൊള്ളി പുറത്താണ്. തെളിവുണ്ടെന്ന് പറഞ്ഞിട്ടും രണ്ടാഴ്ച ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കേരള പോലീസ് അമ്പേ പരാജയപ്പെട്ടുവെന്നും കെ മുരളീധരന്‍ പറഞ്ഞു.

രാഹുലിന് ജാമ്യം കിട്ടിയാലും ഇല്ലെങ്കിലും കോണ്‍ഗ്രസിനെ ബാധിക്കില്ല. രാഹുലിന് എതിരായ രണ്ടാമത്തെ പരാതി ജനുവിന്‍ ആണെങ്കിലും അല്ലെങ്കിലും പാര്‍ട്ടി ഒരു തീരുമാനമെടുത്തല്ലോ?. അതാണ് പാര്‍ട്ടിയുടെ നയമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അനുകൂലിച്ചുള്ള യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പരാമര്‍ശത്തെയും മുരളീധരന്‍ വിമര്‍ശിച്ചു. പരാമര്‍ശം യുഡിഎഫ് പദവിയിലിരുന്ന് നടത്താന്‍ പാടില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

 

Latest