Eduline
ഡിജിറ്റൽ മീഡിയാ ലോകത്തേക്ക് സ്വാഗതം
കാലിക്കറ്റിൽ ആറ് മാസത്തെ ഡിപ്ലോമ
ഡിജിറ്റൽ മീഡിയയിൽ സമഗ്ര പരിശീലനം നൽകാൻ കാലിക്കറ്റ് സർവകലാശാല ആറ് മാസത്തെ ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. എജ്യുക്കേഷനൽ മൾട്ടിമീഡിയ ആൻഡ് റിസർച്ച് സെന്റർ (ഇ എം എം ആർ സി) 2025- 2026 അധ്യയന വർഷത്തേക്കുള്ള പ്രോഗ്രാമിൽ ആകെ 15 സീറ്റുകളാണുള്ളത്. ഡിജിറ്റൽ മീഡിയ കണ്ടന്റ് നിർമാണത്തിൽ സമഗ്ര പരിശീലനം നൽകുന്നതാണ് കോഴ്സ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 16.
യോഗ്യത
- കാലിക്കറ്റ് സർവകലാശാലയിൽ നിന്നോ മറ്റേതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നോ ഏതെങ്കിലും വിഷയ ത്തിൽ 45 ശതമാനം മാർക്കോടെ ബിരുദം.
- അവസാന വർഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്ക് നിബന്ധനകളോടെ അപേക്ഷിക്കാം.
- എസ് ഇ ബി സി വിഭാഗക്കാർക്ക് മാർക്കിൽ ഇളവുണ്ട്. എസ് സി/ എസ് ടി വിഭാഗക്കാർക്ക് പാസ്സ് മാർക്ക് മതി.
- വർക്കിംഗ് പ്രൊഫഷനലുകൾക്ക് മുൻഗണനയുണ്ട്.
- പ്രായപരിധിയില്ല.
വൈവിധ്യ പഠനം
- ഗ്രാഫിക് ഡിസൈൻ, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, വിഷ്വൽ എഫക്ട്സ്, ഓഡിയോ- വിഷ്വൽ പ്രൊഡക്ഷൻ, പോസ്റ്റ്- പ്രൊഡക്ഷൻ തുടങ്ങിയ മേഖലകളിൽ നൂതന സാങ്കേതിക സംവിധാനങ്ങളോടെ പ്രായോഗിക പരിശീലനം നൽകും.
- എ ഐ അധിഷ്ഠിത സോഫ്റ്റ്‌വെയറുകളും നൈപുണ്യ ശിൽപ്പശാലകളും കോഴ്‌സിന്റെ ഭാഗമാണ്.
- പഠന കാലയളവിൽ കാലിക്കറ്റ് സർവകലാശാലാ ഇ എം എം ആർ സിയിൽ ഇന്റേൺഷിപ്പ് നൽകും.
- സർവകലാശാല നടത്തുന്ന പ്രവേശനപ്പരീക്ഷയിലൂടെയാണ് തിരഞ്ഞെടുക്കുക. തീയതിയും കേന്ദ്രവും പിന്നീട് അറിയിക്കും.
അപേക്ഷാ ഫീസ്
- ജനറൽ: 645 രൂപ.
- എസ് സി/ എസ് ടി: 285 രൂപ
- ഇ- പേയ്‌മെന്റ് സംവിധാനം (എസ് ബി ഐ ഓൺലൈൻ/ പേയ്‌മെന്റ് ഗേറ്റ്‌വേ/ ജനസേവാ കേന്ദ്രം/അക്ഷയ) വഴി ഫീസടക്കാം.
അപേക്ഷ
യൂനിവേഴ്‌സിറ്റി അഡ്മിഷൻ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ്- (admission.uoc. ac.in)
ഫോൺ- 0494 2407016. 2407017, 9946823812, 9846512211
---- facebook comment plugin here -----



