Connect with us

Eduline

എം പിമാർക്കൊപ്പം പാർലിമെന്റിനെ പഠിക്കാം

11 മാസത്തെ ഫെല്ലോഷിപ്പിന് പ്രതിമാസം 23,000 രൂപ സ്റ്റൈപെൻഡ്

Published

|

Last Updated

സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പി ആർ എസ് ലെജിസ്ലേറ്റീവ് റിസർച്ചിന്റെ 2026-27 അക്കാദമിക് വർഷത്തെ ലാംപ് ഫെല്ലോഷിപ്പിലൂടെ പാർലിമെന്റ് അംഗങ്ങൾക്കൊപ്പം ഡൽഹിയിൽ താമസിച്ച് പാർലിമെന്റ് നടപടിക്രമങ്ങൾ പഠിക്കാൻ അവസരം. പാർലിമെന്റിന്റെ മൺസൂൺ സെഷനിൽ അവസാനിക്കുന്ന വിധത്തിൽ 10-11 മാസത്തെ ഫെല്ലോഷിപ്പിന് ബിരുദധാരികൾക്ക് അപേക്ഷിക്കാം.
പബ്ലിക് പോളിസി വിദഗ്ധർക്കൊപ്പം രാജ്യത്തിന്റെ നയരൂപവത്കരണത്തിൽ നേരിട്ട് ഭാഗമാകാനുള്ള അവസരമാണിത്. പാർലിമെന്റിന്റെ നടപടിക്രമങ്ങളിൽ യുവജനങ്ങളെയും ഭാഗമാക്കുക എന്നതാണ് പദ്ധതിയിലുടെ ലക്ഷ്യമിടുന്നത്.

പ്രതിമാസം 23,000 രൂപ സ്റ്റൈപെൻഡ് ലഭിക്കും. ഒരു ബാച്ചിൽ ഏകദേശം 50 പേരുണ്ടാകും
25 വയസ്സാണ് പ്രായപരിധി (2000 ജൂൺ ഒന്നിനോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം).

ചുമതലകൾ

  • ചുമതലപ്പെടുത്തിയ എം പിയെ സഹായിക്കുകയാണ് ഫെല്ലോയുടെ പ്രധാന ചുമതല.
  • പാർലിമെന്റ് സെഷനുകളിൽ പങ്കെടുക്കുക.
  • നിയമനിർമാണവുമായി ബന്ധപ്പെട്ട ഗവേഷണം, വിശകലനം.
  • എം പിമാർക്ക് വേണ്ട പാർലിമെന്റ് ചോദ്യങ്ങളും പ്രസംഗങ്ങളും സ്വകാര്യ ബില്ലുകളും വാർത്താകുറിപ്പും തയ്യാറാക്കൽ.
  • പാർലിമെന്റ് ചർച്ചകൾക്കുള്ള പശ്ചാത്തല വിവരശേഖരണം.
  • സ്റ്റാൻഡിംഗ് കമ്മിറ്റി മീറ്റിംഗുകളുടെ ഭാഗമാകുക.
  • അതത് എം പിയുടെ മണ്ഡലവുമായി ബന്ധപ്പെട്ട വിവരശേഖരണം.
  • മണ്ഡല കാര്യങ്ങളിൽ സഹായിക്കൽ
  • പാർലിമെന്റ് സമ്മേളനം ഇല്ലാത്ത കാലയളവിൽ, നയരൂപവത്കരണ രംഗത്ത് പ്രവർത്തിക്കുന്നവർ, അക്കാദമിക് മേഖലയിലെ വിദഗ്ധർ, പബ്ലിക് പോളിസി കേന്ദ്രങ്ങളിലെ പ്രമുഖർ തുടങ്ങിയവരുമായി സംവദിക്കുകയും ഗവേഷണ കാര്യങ്ങളിൽ ഉൾപ്പെടെ സഹായിക്കുകയും വേണം.
  • എം പിമാർക്കൊപ്പം ഫുൾടൈം പ്രൊഫഷനലായി പ്രവർത്തിക്കുന്ന ഫെല്ലോകൾ ഡൽഹിയിൽ സ്വന്തം നിലയ്ക്ക് താമസസൗകര്യം കണ്ടെത്തണം. മാസത്തിൽ രണ്ട് തവണ അവധിയെടുക്കാം.

അപേക്ഷാ രീതി

  • വിശദമായ ബയോഡാറ്റയും ഇംഗ്ലീഷിൽ തയ്യാറാക്കിയ രണ്ട് പ്രബന്ധങ്ങളും അപേക്ഷക്കൊപ്പം സമർപ്പിക്കണം.
  • ഫെല്ലോഷിപ്പ് തിരഞ്ഞെടുക്കാനുള്ള കാരണവും യോഗ്യതയും വ്യക്തമാക്കുന്ന സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ് ആണ് ആദ്യത്തേത്.
  • ബന്ധപ്പെട്ടുള്ള ഏതെങ്കിലും സമകാലികപ്രശ്‌നം ചൂണ്ടിക്കാണിച്ചായിരിക്കണം രണ്ടാമത്തെ പ്രബന്ധം. 500 വാക്ക് വീതമുണ്ടായിരിക്കണം.
  • വ്യക്തിവിവരങ്ങൾ, അക്കാദമിക് യോഗ്യതകൾക്ക് പുറമേ പ്രവൃത്തിപരിചയം, മറ്റേതെങ്കിലും ഇന്റേൺഷിപ്പ് ചെയ്തിട്ടുണ്ടെങ്കിൽ അതു സംബന്ധിച്ച വിവരം, വശമുള്ള ഭാഷകൾ തുടങ്ങിയ വിശദ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെടുത്തണം.
  • അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 21. ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്ക് 2026 ജനുവരി നാലിന് ഓൺലൈൻ ഇവാലുവേഷൻ ടെസ്റ്റുണ്ടാകും. ഇതിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിശദമായ അഭിമുഖമുണ്ടാകും.
---- facebook comment plugin here -----

Latest