Connect with us

Eduline

ബനാറസ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് എം ബി എ നേടാം

2026 ജനുവരി നാല് വരെ അപേക്ഷിക്കാം

Published

|

Last Updated

വാരണാസി ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയുടെ മാനേജ്‌മെന്റ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട് 2026- 28 അക്കാദമിക് വർഷത്തെ എം ബി എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കാറ്റ് 2025 സ്‌കോർ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. 2026 ജനുവരി 04 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

പ്രോഗ്രാമുകൾ

• എം ബി എ

മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ (സീറ്റ്- 59)

◆ സ്‌പെഷ്യലൈസേഷൻ

മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ്, ഫിനാൻസ്, ഓപറേഷൻസ് മാനേജ്‌മെന്റ്, ഇൻഫർമേഷൻ ടെക്‌നോളജി.

• എം ബി എ- ഐ ബി

മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ- ഇന്റർനാഷനൽ ബിസിനസ് (സീറ്റ്- 59)

◆ സ്‌പെഷ്യലൈസേഷൻ

മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ,് ഫിനാൻസ്, ഓപറേഷൻസ് മാനേജ്മെന്റ്. ഇൻഫർമേഷൻ ടെക്‌നോളജി, ഗ്ലോബൽ ബിസിനസ്സ് ഓപറേഷൻസ്.

ആർക്ക് അപേക്ഷിക്കാം

  • 50 ശതമാനം മാർക്കോടെ ബിരുദം (10+2+3 പാറ്റേൺ)/ അല്ലെങ്കിൽ എൻജിനിയറിംഗ് ടെക്‌നോളജി, അഗ്രിക്കൾചർ, മെഡിസിൻ, എജ്യുക്കേഷൻ, നിയമ ബിരുദം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം.
  • എസ് സി/ എസ് ടി വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതി.
  • കോഴ്‌സുകൾ എ ഐ യു/ എ ഐ സി ടി ഇ അംഗീകാരമുള്ള സർവകലശാലാസ്ഥാപനത്തിൽ നിന്നായിരിക്കണം.
  • കേന്ദ്ര സർക്കാർ ചട്ടപ്രകാരം സീറ്റിൽ സംവരണമുണ്ട്.
  • 30,000 രൂപയാണ് ഫീസ്. (ഫീസിന്റെ മറ്റ് വിവരങ്ങൾ വെബ്‌സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്).
  • അപേക്ഷാ ഫീസ്: 2,000 രൂപ.
  • എസ് സി/ എസ് ടി വിഭാഗക്കാർക്ക് 1,000 രൂപ.

ആരെ തിരഞ്ഞെടുക്കും

  • കാറ്റ് സ്കോറിന് (50 ശതമാനം) പുറമേ അക്കാദമിക് റെക്കോർഡ് (20 ശതമാനം), ഗ്രൂപ്പ് ചർച്ച (15 ശതമാനം), അഭിമുഖം (15 ശതമാനം) എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്തിമ റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുന്നത്.
  • സ്‌കോർ നിശ്ചയിക്കുന്നത് സംബന്ധിച്ച വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

എങ്ങനെ അപേക്ഷിക്കാം

BHU SAMARTH പോർട്ടൽ വഴി (bhumbaadm samarth.edu.in) അപേക്ഷ സമർപ്പിക്കണം.
ഗ്രൂപ്പ് ചർച്ച, അഭിമുഖത്തിന ള്ളവരെ ഫെബ്രുവരിയിൽ ഷോർട്ട് ലിസ്റ്റ് ചെയ്യും. മാർച്ചിൽ ഗ്രൂപ്പ് ചർച്ചയും അഭിമുഖവും നടക്കും. ഏപ്രിലിൽ ഫലം പ്രഖ്യാപിക്കും. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.bhu.ac.in/ സന്ദർശിക്കുക.

 

---- facebook comment plugin here -----

Latest