Kerala
പരാജയ ഭീതി മൂലമാണ് യു ഡി എഫ് മാണി കേരളയെക്കുറിച്ച് വ്യാജ പ്രചരണം നടത്തുന്നത്: മന്ത്രി റോഷി അഗസ്റ്റിന്‍
യു ഡി എഫ് പ്രവേശനം ചര്‍ച്ചയില്‍ ഇല്ല. പുകമറ സൃഷ്ടിക്കാന്‍ മാത്രമാണ് യു ഡി എഫ് ശ്രമം

തിരുവനന്തപുരം | പരാജയ ഭീതി മൂലമാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെക്കുറിച്ച് യു ഡി എഫ് വ്യാജ പ്രചരണം നടത്തുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കെ എം മാണിയോട് ചെയ്തതിനുള്ള തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിടുന്നതെന്നും എല്‍ ഡി എഫില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു ഡി എഫ് പ്രവേശനം ചര്‍ച്ചയില്‍ ഇല്ല. പുകമറ സൃഷ്ടിക്കാന്‍ മാത്രമാണ് യു ഡി എഫ് ശ്രമം. ചര്‍ച്ച നടത്തിയെന്ന യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ വാദം തള്ളിക്കളയുന്നു. ഞങ്ങള്‍ ഇടതുമുന്നണിയില്‍ ഉന്നയക്കുന്ന എല്ലാ വിഷയങ്ങളും പരിഹരിക്കപ്പെടുന്നുണ്ട്. ഭിന്നശേഷി നിയമനത്തില്‍ അടക്കം ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കപ്പെട്ടു.
എല്‍ ഡി എഫ് മുന്നണിയെ ബലപ്പെടുത്തുകയാണ് ലക്ഷ്യം. വഴിവക്കില്‍ നിന്ന കേരള കോണ്‍ഗ്രസിനെ സ്വീകരിച്ചത് മുഖ്യമന്ത്രിയും എല്‍ ഡി എഫുമാണ്. ആ മുന്നണിയോട് നന്ദികേട് കാണിക്കില്ല. അതാണ് കേരള കോണ്‍ഗ്രസിന്റെ പാരമ്പര്യമെന്നും മന്ത്രി വിശദീകരിച്ചു.