Kerala
കേരളത്തെ വ്യവസായ സൗഹൃദമാക്കിയത് യു ഡി എഫ്; തരൂരിന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി
കിന്‍ഫ്ര, ഇന്‍ഫോ പാര്‍ക്കുകളാണ് സംസ്ഥാനത്ത് വ്യവസായ പുരോഗതിയുണ്ടാക്കിയത്. രണ്ടും കൊണ്ടുവന്നത് യു ഡി എഫ് സര്‍ക്കാരാണ്.
കോഴിക്കോട്/തിരുവനന്തപുരം | കേരളത്തെ വ്യവസായ സൗഹൃദമാക്കിയത് യു ഡി എഫ് ആണെന്ന് മുന്‍ വ്യവസായ മന്ത്രിയും മാറ്റം വന്നിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ യു ഡി എഫ് ആന്റണി സര്‍ക്കാരാണ് കേരളത്തിന്റെ വ്യവസായ ഭൂപടം മാറ്റിയത്.
കിന്‍ഫ്ര, ഇന്‍ഫോ പാര്‍ക്കുകളാണ് സംസ്ഥാനത്ത് വ്യവസായ പുരോഗതിയുണ്ടാക്കിയത്. രണ്ടും കൊണ്ടുവന്നത് യു ഡി എഫ് സര്‍ക്കാരാണ്. ഇന്നത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പ്രൊഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ തുടങ്ങിയതും യു ഡി എഫാണ്. നോക്കുകൂലിയുമായി വന്ന് സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷത്തെ തകര്‍ത്തത് എല്‍ ഡി എഫ് സര്‍ക്കാരാണ്.
ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പല ലോകോത്തര ആശയങ്ങളും കൊണ്ടുവന്നു. കരുണാകരന്‍, ആന്റണി, ഉമ്മന്‍ ചാണ്ടി സര്‍ക്കാരുകളുടെ കാലത്ത് കേരളത്തിന്റെ വ്യവസായ ഭൂപടത്തില്‍ വമ്പിച്ച മാറ്റമാണ് ഉണ്ടാക്കിയത്. ആന്റണിയുടെ കാലത്തുള്ള എമേര്‍ജിങ് കേരളയും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തുള്ള ഇന്‍വെസ്റ്റേഴ്‌സ് മീറ്റും ജിമ്മുമൊക്കെ വ്യവസായ വികസനത്തിനു വേണ്ടിയായിരുന്നു. സ്റ്റാര്‍ട്ടപ്പും ഐ ടി വികസനങ്ങളുമൊക്കെ വരണമെങ്കില്‍ അതിനനുയോജ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണം. എന്നാല്‍, അതിനെതിരെ സമരം നടത്തുകയാണ് ഇടതുപക്ഷം ചെയ്തത്.
പണ്ടത്തെ നയം തെറ്റായിരുന്നുവെന്നും ഞങ്ങള്‍ക്ക് മാറ്റം വന്നിരിക്കുന്നുവെന്നും അവര്‍ പറയുന്നു. പശ്ചാത്താപം തോന്നുന്നതും തിരുത്തുന്നതും നല്ലതാണ്. ആ തിരുത്തല്‍ സ്ഥായിയായിരിക്കണം എന്നേ പറയാനുള്ളൂ. ഇടിച്ചുപൊളിക്കലായിരുന്നു ഇടതുപക്ഷ നയം. വലിയ ജെ സി ബിയുമായി റിസോര്‍ട്ടുകളൊക്കെ ഇടിച്ചു പൊളിച്ചത് ഓര്‍മ്മയുണ്ടല്ലോ എന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.
ലേഖനം വായിച്ച ശേഷം മാത്രം അഭിപ്രായം പറയണം: തരൂര്‍
ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ താന്‍ എഴുതിയ ലേഖനം വായിച്ച ശേഷം മാത്രം അഭിപ്രായം പറയണമെന്ന് തരൂര്‍ പ്രതികരിച്ചു. താന്‍ എഴുതിയത് ഇംഗ്ലീഷ് അറിയുന്നവര്‍ക്ക് വായിച്ചാല്‍ മനസ്സിലാകും. സ്റ്റാര്‍ട്ടപ്പുകള്‍ കൊണ്ടുവന്ന പുരോഗതിയെ കുറിച്ചാണ് പറഞ്ഞത്. അല്ലാതെ സി പി എമ്മിനെ അനുകൂലിച്ചല്ല. എഴുതിയതില്‍ തെറ്റുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്താം. പ്രവര്‍ത്തക സമിതിയില്‍ നിന്ന് മാറിനില്‍ക്കണമെന്ന് അഭിപ്രായം വന്നാല്‍ അതിനും തയ്യാറാണെന്നും തരൂര്‍ പറഞ്ഞു.
മോദി-ട്രംപ് കൂടിക്കാഴ്ചയെ പുകഴ്ത്താന്‍ തരൂരിന് ദിവ്യശക്തിയുണ്ടോ: എം എം ഹസ്സന്‍
തരൂരിനെതിരെ വിമര്‍ശനവുമായി യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ രംഗത്തെത്തി. അടച്ചിട്ട മുറിയില്‍ നടന്ന മോദി-ട്രംപ് കൂടിക്കാഴ്ചയെ പുകഴ്ത്താന്‍ തരൂരിന് ദിവ്യശക്തിയുണ്ടോ എന്ന് എം എം ഹസ്സന്‍ ചോദിച്ചു. കോണ്‍ഗ്രസ്സ് വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്ന് മാറിനിന്നു വേണം സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയാനെന്നും ഹസ്സന്‍ തുറന്നടിച്ചു. തരൂരിന്റെ പ്രസ്താവന പാര്‍ട്ടി ഗൗരവമായി ചര്‍ച്ചെ ചെയ്യുമെന്നും ഹസ്സന്‍ വ്യക്തമാക്കി.



