Uae
യു എ ഇ - വിയറ്റ്‌നാം വ്യാപാര ബന്ധം കുതിക്കുന്നു
2025ന്റെ ആദ്യ പകുതിയിൽ, ഉഭയകക്ഷി എണ്ണ ഇതര വ്യാപാരം 702 കോടി യു എസ് ഡോളറിലെത്തി.

ദുബൈ|2024 ഒക്ടോബറിൽ ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സി ഇ പി എ) പ്രാബല്യത്തിൽ വരുമ്പോൾ സൃഷ്ടിക്കപ്പെടുന്ന അവസരങ്ങൾ ഇരു രാജ്യങ്ങളിലെയും ബിസിനസ് സമൂഹങ്ങൾക്ക് എങ്ങനെ പൂർണ്ണമായി പ്രയോജനപ്പെടുത്താമെന്ന് ചർച്ച ചെയ്യാൻ യു എ ഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹ്്മദ് അൽ സിയൂദി വിയറ്റ്‌നാം ബിസിനസ് കൗൺസിലുമായി ചർച്ച നടത്തി. ഒരു വ്യാപാര പങ്കാളി എന്ന നിലയിൽ യു എ ഇയോടുള്ള വിയറ്റ്‌നാമിന്റെ ബന്ധം വില മതിക്കാനാകാത്തതെന്ന് അൽ സിയൂദി പറഞ്ഞു.
2025ന്റെ ആദ്യ പകുതിയിൽ, ഉഭയകക്ഷി എണ്ണ ഇതര വ്യാപാരം 702 കോടി യു എസ് ഡോളറിലെത്തി. 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 16.9 ശതമാനം വർധനവ്. ഇത് 2024 ൽ രേഖപ്പെടുത്തിയ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. ഇത് വർഷം തോറും നാല് ശതമാനം വർധിച്ച് 1260 കോടി യുഎസ് ഡോളറിലെക്കും. 2019 മുതൽ 54.3 ശതമാനം വർധനവുണ്ട്. ആസിയാൻ മേഖലയിൽ യു എ ഇയുടെ ഏറ്റവും വലിയ എണ്ണ ഇതര വ്യാപാര പങ്കാളിയെന്ന നിലയിൽ വിയറ്റ്‌നാമിന്റെ പദവി ഉയർത്തുന്നു.