Uae
ഗസ്സയിലെ ജലക്ഷാമം പരിഹരിക്കാൻ യു എ ഇയുടെ പൈപ്പ് ലൈൻ പദ്ധതി
ഈജിപ്തിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം എത്തിക്കും

അബൂദബി| ഗസ്സയിലെ ജലപ്രതിസന്ധി പരിഹരിക്കുന്നതിനായി യു എ ഇ പൈപ്പ് ലൈൻ പദ്ധതി ആരംഭിച്ചു. ഈജിപ്തിൽ നിന്ന് തെക്കൻ ഗസ്സയിലേക്ക് ഉപ്പ് നീക്കം ചെയ്ത വെള്ളം കൊണ്ടുപോകുന്നതിനുള്ള ഒരു പ്രധാന പൈപ്പ് ലൈനിൻറെ നിർമാണം യു എ ഇ ആരംഭിച്ചതായി വിവിധ വൃത്തങ്ങൾ അറിയിച്ചു. യു എ ഇ അയച്ച സാങ്കേതിക സംഘങ്ങൾ പദ്ധതിക്ക് ആവശ്യമായ ഉപകരണങ്ങൾ എത്തിക്കാൻ തുടങ്ങിയതായി വാം റിപ്പോർട്ട് ചെയ്തു. ഏകദേശം ഏഴ് (കി. മീ.) പൈപ്്ലൈൻ സ്ഥാപിക്കുന്നതിലൂടെ ഗസ്സ മുനമ്പിലെ ജലപ്രതിസന്ധി ലഘൂകരിക്കാനാണ് യു എ ഇ ലക്ഷ്യമിടുന്നത്.
ഇസ്റാഈലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ ഗസ്സയിലെ ജലവിതരണ സംവിധാനത്തിന്റെ 80 ശതമാനത്തിലധികവും തകർന്നിട്ടുണ്ട്. ഗസ്സയിലുടനീളം ശുദ്ധമായ കുടിവെള്ളം വളരെ പരിമിതമാണ്. ഇത് 2.4 ദശലക്ഷം നിവാസികളെ മലിനമായ കിണറുകളെയോ ക്രമരഹിതമായ സഹായ വിതരണങ്ങളെയോ ആശ്രയിക്കാൻ നിർബന്ധിതരാക്കുന്നു. ഗസ്സയിലെ ജലപ്രതിസന്ധി അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണ്.