Connect with us

Uae

യു എ ഇ സ്വദേശിവത്കരണം ഏഷ്യക്കാരെ വലുതായി ബാധിക്കില്ല

അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങൾ വർഷത്തിൽ രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നാണ് നിയമം.

Published

|

Last Updated

ദുബൈ| യു എ ഇ സ്വദേശിവത്കരണ പദ്ധതി ഏഷ്യക്കാരെ വലുതായി ബാധിക്കില്ലെന്ന് വിലയിരുത്തൽ. ഉന്നതസ്ഥാനങ്ങളെ ലക്ഷ്യമിട്ടാണ് ആദ്യഘട്ടത്തിൽ സ്വകാര്യസ്ഥാപനങ്ങളിൽ സ്വദേശിവത്കരണം നടപ്പാക്കുന്നത്. താക്കോൽ സ്ഥാനങ്ങളിൽ ഏഷ്യക്കാർ കുറവാണ്. സ്വദേശിവത്കരണ പദ്ധതിയായ നാഫിസിന്റെ അർധവാർഷിക ലക്ഷ്യം പൂർത്തിയാക്കാനുള്ള അവസാന തീയതി ജൂൺ 30 ആയിരുന്നു. 50ലധികം ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ സ്വദേശികളെ നിയമിക്കേണ്ടത് നിർബന്ധം. നിശ്ചിത എണ്ണം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കും. വീഴ്ചവരുത്തുന്നവർക്ക് ആദ്യ തവണ ഒരു ലക്ഷം ദിർഹം പിഴ ചുമത്തും. ആവർത്തിക്കുന്നവർക്ക് മൂന്ന് ലക്ഷവും വീണ്ടും ആവർത്തിക്കുന്നവർക്ക് അഞ്ച് ലക്ഷവും ദിർഹം വീതം പിഴ ചുമത്തും.
അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങൾ വർഷത്തിൽ രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നാണ് നിയമം. സ്ഥാപനങ്ങളുടെ സൗകര്യാർഥം ആറ് മാസത്തിൽ ഒരിക്കൽ ഒരു ശതമാനം വീതം സ്വദേശികളെ നിയമിച്ചാൽ മതിയെന്നാക്കി. ജൂണിൽ ഒരു ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കിയോ എന്നറിയാൻ ഈ മാസം മുതൽ പരിശോധന കർശനമാക്കും. 2026ലെ രണ്ട് ശതമാനം കൂടി ചേർത്താൽ പദ്ധതിയുടെ ആദ്യഘട്ടമായ പത്ത് ശതമാനം പൂർത്തിയാകും. ഈ വർഷം ഏപ്രിൽ വരെയുള്ള കണക്കനുസരിച്ച് സ്വകാര്യമേഖലയിൽ 28,000 കമ്പനികളിലായി 1.41 ലക്ഷം സ്വദേശികൾ ജോലി ചെയ്യുന്നുണ്ട്. സ്വദേശിവത്കരണം പ്രോത്സാഹനത്തിനായി സമയബന്ധിതമായി സ്വദേശിവത്കരണം പൂർത്തിയാക്കിയ കമ്പനികൾക്ക് സർക്കാർ സേവന ഫീസിൽ 80 ശതമാനമാണ് ഇളവ് അനുവദിച്ചത്. ടെൻഡറുകളിൽ മികവിന്റെ നിറങ്ങൾ നൽകും.
50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ ജൂൺ 30-നകം വിദഗ്ധ ജോലികളിൽ ഏഴ് ശതമാനം സ്വദേശികളെ ഉറപ്പാക്കണമായിരുന്നു. നിയമം ലംഘിക്കുന്നവർക്ക് ഗണ്യമായ പിഴ ലഭിക്കും. 2026 അവസാനത്തോടെ സ്വകാര്യ മേഖലയിലെ ജോലികളിൽ പത്ത് ശതമാനം സ്വദേശികൾ ഏറ്റെടുക്കുക എന്ന രാജ്യത്തിന്റെ ദൗത്യത്തിന്റെ ഭാഗമാണ് ആറ് മാസ ലക്ഷ്യം. മെയ് അവസാനത്തോടെ 141,000-ത്തിലധികം സ്വദേശികൾ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ടെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.

Latest