Kerala
കോതമംഗലം മാമലക്കണ്ടത്ത് മലയില്‍ നിന്നും പാറ ഇടിഞ്ഞു വീണ് അപകടം; രണ്ട് സ്ത്രീകള്‍ക്ക് പരുക്ക്
തൊഴിലിടത്തില്‍ പണിയെടുക്കുന്നതിനിടെ മലയില്‍ നിന്നും പാറ ഇടിഞ്ഞുവീഴുകയായിരുന്നു.

എറണാകുളം| എറണാകുളം കോതമംഗലം മാമലക്കണ്ടത്ത് പാറ ഇടിഞ്ഞു വീണ് അപകടം. സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പരുക്കേറ്റു. കൊയിനിപ്പാറ സ്വദേശികളായ രമണി, തങ്കമണി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തൊഴിലിടത്തില്‍ പണിയെടുക്കുന്നതിനിടെ മലയില്‍ നിന്നും പാറ ഇടിഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഇടിഞ്ഞു വീണ പാറക്കൂട്ടത്തിനിടയില്‍ പെടുകയായിരുന്നു. വലിയ ശബ്ദത്തോടെയാണ് മലയില്‍ നിന്നും പാറ ഇടിഞ്ഞു വീണതെന്ന് പ്രദേശവാസികള്‍ പറയുന്നു. സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷപ്രവര്‍ത്തനത്തിലാണ് പാറയ്ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിച്ചത്. പരുക്ക് പറ്റിയ രമണിയുടെ നില ഗുരുതരമാണ്. നട്ടെല്ലിനും തലയ്ക്കും പരുക്കേറ്റിട്ടുണ്ട്.