Kerala
കശ്മീരില്‍ രണ്ട് ഭീകരാക്രമണങ്ങളിലായി രണ്ട് പേര്‍ കൊല്ലപ്പെട്ടു
ഒരു പോലീസ് ഉദ്യോഗസ്ഥനും പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്

ശ്രീനഗര്‍ | കശ്മീരിലെ ശ്രീനഗറിലും അനന്ത്‌നാഗിലുമുണ്ടായ ഭീകരാക്രമണങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരു പോലീസ് ഉദ്യോഗസ്ഥനും പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്. അനന്ത്നാഗിലുണ്ടായ ഏറ്റമുട്ടലില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറായ മൊഹമ്മദ് അഷ്റഫാണ് കൊല്ലപ്പെട്ടത്.
ശ്രീനഗറിലുണ്ടായ ആക്രമണത്തില്‍ റൗഫ് അഹ്‌മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഭീകരവാദികള്‍ ഇദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. റൗഫ് അഹ്‌മദ് സംഭവ സ്ഥലത്തു തന്നെ മരിച്ചു.
---- facebook comment plugin here -----