Kerala
മലപ്പുറം കുറ്റിപ്പുറത്ത് വാഹനാപകടം; രണ്ടുപേര്‍ മരിച്ചു
കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച എടച്ചലം സ്വദേശി റസാഖ്, പാണ്ടികശാല സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്.

മലപ്പുറം | കുറ്റിപ്പുറത്ത് ദേശീയപാതയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച എടച്ചലം സ്വദേശി റസാഖ്, പാണ്ടികശാല സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്.
കുറ്റിപ്പുറം പെരുമ്പറമ്പിലാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായി തകര്‍ന്നു. ഓട്ടോറിക്ഷയിലിടിച്ച ശേഷം നിയന്ത്രണംവിട്ട കാര്‍ തലകീഴായി മറിഞ്ഞു.
കാറിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് നിസ്സാര പരുക്കേറ്റിട്ടുണ്ട്. ഇവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചു.
---- facebook comment plugin here -----