Kerala
കൈക്കൂലി;ജൂനിയര്‍ എന്‍ജിനീയര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍
ജൂനിയര്‍ എന്‍ജിനീയര്‍ നീരജ് കുമാര്‍, ജീവനക്കാരന്‍ സുഖ്‌ദേവ് എന്നിവരാണ് പിടിയിലായത്.

ന്യൂഡല്‍ഹി | കൈക്കൂലി വാങ്ങിയ കേസില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ രണ്ട് ജീവനക്കാരെ സി ബി ഐ അറസ്റ്റ് ചെയ്തു. ജൂനിയര്‍ എന്‍ജിനീയര്‍ നീരജ് കുമാര്‍, ജീവനക്കാരന്‍ സുഖ്‌ദേവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ മെയിന്റനന്‍സ് ഓഫീസില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍.
സ്വകാര്യ വ്യാപാര സ്ഥാപനത്തിന് മുന്നില്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് അനുമതി നല്‍കാന്‍ ഉടമയില്‍ നിന്ന് 7,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. പണം വാങ്ങുന്നതിനിടെയാണ് സുഖ്‌ദേവിനെ സി ബി ഐ സംഘം പിടികൂടിയത്. പിന്നീട് ജൂനിയര്‍ എന്‍ജിനീയര്‍ നീരജ് കുമാറിനേയും കേന്ദ്ര അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. ഇരുവരും താമസിക്കുന്ന ഇടങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തു.
---- facebook comment plugin here -----