Connect with us

Kerala

കോഴിക്കോട്ട് കാറിന് മുകളിലേക്ക് മരം വീണു; ഒഴിവായത് വൻ ദുരന്തം

മുഖ്യമന്ത്രി പിണറായി വിജയന്‍ കടന്നുപോയ പാതയിലാണ് മരം വീണത്

Published

|

Last Updated

കോഴിക്കോട് | ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. യാത്രക്കാർ പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കുന്ദമംഗലം- മുക്കം റോഡിലെ ചെത്തുകടവിൽ ഇന്ന് വൈകിട്ടാണ്  അപകടമുണ്ടായത്.

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. തുരങ്കപാതയുടെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ കടന്നുപോയ പാതയിലാണ് മണിക്കൂറുകൾക്കകം മരംവീണത്. ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു

Latest