Kerala
കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക്; പോലീസുകാര്‍ നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി
തിരക്കേറിയ സമയങ്ങളില്‍ സിഗ്‌നല്‍ ഓഫ് ചെയ്യാനും ഹൈക്കോടതി നിര്‍ദേശം

കൊച്ചി|കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കില്‍ നിര്‍ദേശവുമായി ഹൈക്കോടതി. പോലീസുകാര്‍ നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. തിരക്കേറിയ സമയങ്ങളില്‍ സിഗ്‌നല്‍ ഓഫ് ചെയ്യണം. രാവിലെ 8.30 മുതല്‍ 10 വരെയും, വൈകിട്ട് 5 മുതല്‍ 7.30 വരെയും സിഗ്‌നല്‍ ഓഫ് ചെയ്യാനാണ് ഹൈക്കോടതി നിര്‍ദേശം. ബാനര്‍ജി റോഡ്, സഹോദരന്‍ അയ്യപ്പന്‍ റോഡ് എന്നിവിടങ്ങളില്‍ പോലീസുകാര്‍ ഗതാഗതം നിയന്ത്രിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം, സ്വകാര്യ ബസുകളുടെ സമയക്രമത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. 15 ദിവസത്തിനകം യോഗം ചേരണമെന്ന് ആഗസ്ത് എട്ടിന് ഹൈക്കോടതി നിര്‍ദേശിച്ചെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല . ഇത് മനപ്പൂര്‍വമായ കോടതിയലക്ഷ്യമാണെന്ന് കോടതി വിമര്‍ശിച്ചു. സെപ്തംബര്‍ 29ന് യോഗം തീരുമാനിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ സെപ്തംബര്‍ 10നുള്ളില്‍ യോഗം ചേരണമെന്നും ഇല്ലെങ്കില്‍ അമിക്കസ് ക്യൂറി ഇക്കാര്യം കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് അമിത് റാവല്‍ ആവശ്യപ്പെട്ടു.