Kerala
പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ട്രാക്ടര്‍ യാത്ര; എ ഡി ജി പി. അജിത് കുമാര്‍ ഹൈക്കോടതി വിധി ലംഘിച്ചതായി റിപോര്‍ട്ട്
ഹൈക്കോടതി ഉത്തരവ് ലംഘിച്ചുള്ള യാത്ര സംബന്ധിച്ച് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.

പത്തനംതിട്ട | എ ഡി ജി പി. എം ആര്‍ അജിത് കുമാറുമായി ബന്ധപ്പെട്ട് പുതിയ വിവാദം. ട്രാക്ടറില്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള യാത്രയാണ് വിവാദമായത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ചുള്ള യാത്ര സംബന്ധിച്ച് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.
ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് അജിത് കുമാര്‍ ട്രാക്ടറില്‍ സന്നിധാനത്തേക്ക് പോയത്. ട്രാക്ടറില്‍ തന്നെയാണ് മടങ്ങിയതും.
പോലീസിന്റെ ട്രാക്ടറില്‍ ആയിരുന്നു നവഗ്രഹ പ്രതിഷ്ഠാ ദര്‍ശനത്തിനുള്ള യാത്ര. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് എ ഡി ജി പി വിവാദ യാത്ര നടത്തിയത്.
---- facebook comment plugin here -----