Connect with us

Kerala

ഒളിച്ചിരുന്ന് ചിത്രീകരിച്ച സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയ മൂന്നു യുവാക്കള്‍ പിടിയില്‍

കണ്ണൂര്‍ നടുവില്‍ സ്വദേശികളായ ശ്യാം , ഷമല്‍, ലത്തീഫ് എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്

Published

|

Last Updated

കണ്ണൂര്‍ | ഒളിച്ചിരുന്ന് ചിത്രീകരിച്ച സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ പ്രതികള്‍ പിടിയില്‍. കണ്ണൂര്‍ നടുവില്‍ സ്വദേശികളായ ശ്യാം , ഷമല്‍, ലത്തീഫ് എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്.

വീണ്ടും പണം നല്‍കിയില്ലെങ്കില്‍ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പ്രതികള്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ആദ്യം കുറച്ച് പണം യുവതിയില്‍ നിന്ന് കൈക്കലാക്കിയ പ്രതികള്‍ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തുവെന്ന് യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു. പിന്നീട് വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.

 

---- facebook comment plugin here -----

Latest