Kerala
കോണ്‍ഗ്രസ് കാലുവാരി; കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം
കോട്ടയം അതിരമ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ തോല്‍വിയിലാണ് ജോസഫ് വിഭാഗത്തിന്റെ പരാതി
കോട്ടയം|കോട്ടയം അതിരമ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ തോല്‍വിയില്‍ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ പരാതി. കോണ്‍ഗ്രസ് കാലുവാരിയെന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം പറഞ്ഞു. കോണ്‍ഗ്രസ് വോട്ട് മറിച്ചതാണ് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജെയിസണ്‍ ജോസഫ് തോല്‍ക്കാന്‍ കാരണമെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി ജോസഫ് വിഭാഗം യുഡിഫ് നേതൃത്വത്തെ അറിയിക്കും.
ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളില്‍ വലിയ ലീഡ് നേടിയ യുഡിഫ് ജില്ലാ പഞ്ചായത്തില്‍ എങ്ങനെ പുറകില്‍ പോയെന്ന ചോദ്യം യുഡിഫ് നേതൃത്വത്തെ പരാതിയായി അറിയിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാകും വരെ കടുത്ത പ്രതികരണങ്ങള്‍ ഒഴിവാക്കാന്‍ നേതാക്കള്‍ക്ക് നിര്‍ദേശവും നല്‍കി.
അതേസമയം, അടിത്തറ നഷ്ടപ്പെട്ടവരെ മുന്നണിയിലേക്ക് എടുക്കേണ്ട ആവശ്യമില്ലെന്ന് പി ജെ ജോസഫ് വ്യക്തമാക്കി.ജനകീയ അടിത്തറ ശക്തിപ്പെടുത്തുക മാത്രമാണ് യുഡിഎഫിന്റെ ലക്ഷ്യം. ജോസ് കെ മാണിയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.



