Connect with us

Kerala

നൈറ്റ് ഡ്യൂട്ടിക്കെത്തിയ പോലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പോലീസുകാരന് സസ്‌പെന്‍ഷന്‍

നൈറ്റ് ഡ്യൂട്ടിക്കെത്തി പോലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പോലീസുകാരന് സസ്‌പെന്‍ഷന്‍.

Published

|

Last Updated

കൊല്ലം | ലൈംഗികാതിക്രമ കേസില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍. നീണ്ടകര കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനിലെ സി പി ഒ. നവാസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പോലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് നടപടി. കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ കിരണ്‍ നാരായണനാണ് നടപടി സ്വീകരിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.

സേനയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് നവാസില്‍ നിന്നുണ്ടായതെന്ന് സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു. നൈറ്റ് ഡ്യൂട്ടിക്കെത്തിയ പോലീസുകാരിക്ക് നേരെയാണ് അതിക്രമം നടന്നത്.

കഴിഞ്ഞ മാസം പുലര്‍ച്ചെയായിരുന്നു സംഭവം. പോലീസുകാരി ചവറ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് നവാസിനെ അറസ്റ്റ് ചെയ്തത്. ഇതിനു ശേഷം കരുനാഗപ്പള്ളി എ സി പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തി. എസിപി അന്വേഷണ റിപോര്‍ട്ട് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കൈമാറി. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍ നടപടി.