Kerala
നിയമസഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ മര്‍ദിച്ച സംഭവം; മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍
റോജി എം ജോണ്‍, എം വിന്‍സന്റ്, സനീഷ് കുമാര്‍ ജോസഫ് എന്നിവരെയാണ് സസ്‌പെന്റു ചെയ്തത്.

തിരുവനന്തപുരം| നിയമസഭയില്‍ പ്രതിഷേധത്തിനിടെ വാര്‍ച്ച് ആന്‍ഡ് വാര്‍ഡിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍. റോജി എം ജോണ്‍, എം വിന്‍സന്റ്, സനീഷ് കുമാര്‍ ജോസഫ് എന്നിവരെയാണ് സസ്‌പെന്റു ചെയ്തത്. ചീഫ് മാര്‍ഷലിനെ മര്‍ദിച്ച സംഭവത്തിലാണ് നടപടി. പാര്‍ലമെന്ററികാര്യ മന്ത്രി എം ബി രാജേഷ് അവതരിപ്പിച്ച പ്രമേയം സ്പീക്കര്‍ അംഗീകരിക്കുകയായിരുന്നു.
പ്രതിപക്ഷ പ്രതിഷേധം അതിരുകടന്നു. പരുക്കേറ്റ നിയമസഭാ ചീഫ് മാര്‍ഷല്‍ ഷിബുവിന് ശസ്ത്രക്രിയ വേണമെന്നും എം ബി രാജേഷ് നിയമസഭയില്‍ പറഞ്ഞു. റോജി എം ജോണ്‍, എം വിന്‍സന്റ്, സനീഷ് കുമാര്‍ ജോസഫ് എന്നിവരെ സസ്‌പെന്റ് ചെയ്യണമെന്നു എം ബി രാജേഷ് പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് സ്പീക്കര്‍ പ്രമേയം അംഗീകരിക്കുകയായിരുന്നു.
പ്രതിപക്ഷ പ്രതിഷേധത്തിനിടെ കൈയ്ക്ക് ഗുരുതരമായി പരുക്കേറ്റ ചീഫ് മാര്‍ഷലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ചീഫ് മാര്‍ഷലിനെ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നാണ് ലഭിക്കുന്ന വിവരം.