Kerala
കുടുംബശ്രീ ആഘോഷത്തിന് വിതരണം ചെയ്ത ഭക്ഷണം കഴിച്ചവർ ആശുപത്രിയിൽ
ചാത്തന്നൂരിലെ ഫാസ്റ്റ്ഫുഡ് കടയിൽനിന്നാണ് ഭക്ഷണം വാങ്ങിയത്.

കൊല്ലം |ചാത്തന്നൂരിൽ കുടുംബശ്രീ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. പരിപാടിയിൽ പാഴ്സലായി വിതരണംചെയ്ത ആഹാരം കഴിച്ചവരെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയറിളക്കവും ചർദ്ദിയും ബാധിച്ച് ഇരുപത്തഞ്ചോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായാണ് വിവരം. പതിനൊന്നു പേർ ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുണ്ട്.
പരിപാടിയിൽ പങ്കെടുത്തവർക്ക് പൊറോട്ടയും വെജിറ്റബിൾ കറിയുമാണ് പാഴ്സലായി നൽകിയത്. ചാത്തന്നൂരിലെ ഫാസ്റ്റ്ഫുഡ് കടയിൽനിന്നാണ് ഭക്ഷണം വാങ്ങിയത്. ഇവിടെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി.
---- facebook comment plugin here -----