Kuwait
കുവൈത്ത് ഫര്‍വാനിയയില്‍ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു
നാല് പേര്‍ക്ക് പരിക്കേറ്റു
കുവൈത്ത് സിറ്റി | കുവൈത്തില്‍ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. ഫര്‍വാനിയയില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുണ്ടായ സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. മരിച്ചയാളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഫര്‍വാനിയ, സുബ്ഹാന്‍ എന്നീ അഗ്‌നിശമന നിലയങ്ങളില്‍ നിന്നുള്ള സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി തീയണച്ചതിനാല്‍ തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനും നിയന്ത്രണവിധേയമാക്കാനും സാധിച്ചു.
തീപിടിത്തത്തില്‍ ഒരാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ നാല് പേരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട കാരണം കണ്ടെത്താനായി കുവൈത്ത് ഫയര്‍ ഫോഴ്‌സ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----


