Kerala
പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണ തള്ളി യുഡിഎഫ്; ജയിച്ച പ്രസിഡന്റ് രാജി നല്‍കി
ബിജെപിയെ ഒഴിവാക്കാനാണ് പിന്തുണ നല്‍കുന്നതെന്ന് എസ്ഡിപിഐ അറിയിച്ചിരുന്നു.
പത്തനംതിട്ട| പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്തില്‍ എസ്ഡിപിഐയുടെ പിന്തുണ തള്ളി യുഡിഎഫ്. ജയിച്ച പ്രസിഡന്റ് കെ വി ശ്രീദേവി രാജി നല്‍കി. ബിജെപിയെ ഒഴിവാക്കാനാണ് പിന്തുണ നല്‍കുന്നതെന്ന് എസ്ഡിപിഐ അറിയിച്ചിരുന്നു. അതേസമയം എസ്ഡിപിഐ പിന്തുണയില്‍ അധികാരം വേണ്ടെന്നാണ് യുഡിഎഫിന്റെ നിലപാട്.
യുഡിഎഫിനും ബിജെപിക്കും അഞ്ചു വീതം അംഗങ്ങളുള്ള പഞ്ചായത്തില്‍ എസ്ഡിപിഐക്ക് മൂന്ന് പ്രതിനിധികളും എല്‍ഡിഎഫിന് ഒരു പ്രതിനിധിയുമാണുള്ളത്. കഴിഞ്ഞ പ്രാവശ്യം എസ്ഡിപിഐ പിന്തുണയിലാണ് എല്‍ഡിഎഫ് പഞ്ചായത്ത് ഭരിച്ചിരുന്നത്.
---- facebook comment plugin here -----


