National
ബെംഗളുരു ബുൾഡൊസർ നടപടിക്കെതിരെ പ്രതിക്ഷേധിക്കുക, പുനരധിവാസ പാക്കേജ് വേണം; ദേശീയ യൂത്ത് ലീഗ്
സുപ്രീംകോടതി മുന്നോട്ട് വച്ച നിർദേശങ്ങളെ കാറ്റിൽ പറത്തി കൊണ്ട് നടത്തിയ കൂട്ട കുടിയൊഴിപ്പിക്കൽ കർണാടക ഗവണ്‍മെന്റിന്റെ ചരിത്രത്തിലെ കറുത്ത പാടായി അവശേഷിക്കും
ബെംഗളുരു|ബെംഗളുരു യെലഹങ്ക ഫാകീർ കോളനിയിൽ നൂറു കണക്കിന് കുടുംബങ്ങളെ പുലർ കാലത്ത് ഭവനരഹിതരാക്കിയ ബുൾഡൊസർ രാജ് നടപടിക്കെതിരെ ശക്തമായ പ്രതിക്ഷേധമുയർത്തി മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്നവരെ ഒരു ദിവസം രാവിലെ തെരുവിലേക്കേറിയുന്നത് ഒരു നിലക്കും ന്യായീകരിക്കാനാവില്ല. സുപ്രീംകോടതി മുന്നോട്ട് വച്ച നിർദേശങ്ങളെ കാറ്റിൽ പറത്തി കൊണ്ട് നടത്തിയ കൂട്ട കുടിയൊഴിപ്പിക്കൽ കർണാടക ഗവണ്‍മെന്റിന്റെ ചരിത്രത്തിലെ കറുത്ത പാടായി അവശേഷിക്കും. വികസനത്തിന്റെ പേരിൽ നടക്കുന്ന ഈ ക്രൂരമായ കുടിയൊഴിപ്പിക്കൽ ഒരു നിലക്കും ന്യായീകരിക്കാനാവില്ല.
ബുൾഡൊസർ നടപടിക്ക് ഇരകളായവർക്ക് വേണ്ടി അടിയന്തിരമായി പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു. താൽകാലിക താമസ സൗകര്യം സർക്കാർ ചിലവിൽ ഒരുക്കണം. സ്ഥിരമായി ഇവരെ പുനരധിവസിപ്പിക്കാൻ പദ്ധതി തയ്യാറാക്കണം. മാന്യമായ നഷ്ട പരിഹാരവും ഇവർക്ക് ഉറപ്പാക്കണമെന്നും ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത വേണമെന്നും യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടി പി അഷ്റഫലി ആവശ്യപ്പെട്ടു.


