Kerala
തിരുവാതുക്കല്‍ ഇരട്ടക്കൊല: കുറ്റപത്രം സമര്‍പ്പിച്ചു
കോട്ടയത്തെ ഇന്ദ്രപ്രസ്ഥം ഗ്രൂപ്പ് ഉടമ തിരുവാതുക്കല്‍ ശ്രീവത്സം വീട്ടില്‍ വിജയകുമാറിനെയും, ഭാര്യ മീര വിജയകുമാറിനെയും കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം.

കോട്ടയം | തിരുവാതുക്കല്‍ ഇരട്ട കൊലക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കോട്ടയം മജിസ്‌ട്രേറ്റ് കോടതിയില്‍ വെസ്റ്റ് പോലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്
കോട്ടയത്തെ ഇന്ദ്രപ്രസ്ഥം ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായിയുമായ തിരുവാതുക്കല്‍ ശ്രീവത്സം വീട്ടില്‍ വിജയകുമാറിനെയും (64), ഭാര്യ മീര വിജയകുമാറിനെയും (60) കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം. ഇവരുടെ മുന്‍ ജീവനക്കാരന്‍ അസം സ്വദേശി അമിത് ഒറാങ്ങാണ് കേസിലെ പ്രതി.
കഴിഞ്ഞ ഏപ്രില്‍ 22 നായിരുന്നു കൊലപാതകം. കേസില്‍ 67 സാക്ഷികളാണ് ഉള്ളത്. 750 പേജുള്ള കുറ്റപത്രമാണ് പോലീസ് സമര്‍പ്പിച്ചത്.
---- facebook comment plugin here -----