Kerala
ശക്തമായ മഴ:മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സ്പിൽവേ ഷട്ടറുകള്‍ തുറന്നു
പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം.

ഇടുക്കി|അതിശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സ്പിൽവേ ഷട്ടറുകള്‍ തുറന്നു. സ്പിൽവേയിലെ മൂന്ന് ഷട്ടറുകളാണ് തുറന്നത്. മൂന്ന് ഷട്ടറുകൾ 75 സെന്റീമീറ്റർ വീതം ഉയർത്തി 1063 ക്യുസെക്സ് വെള്ളം ഒഴുക്കിവിടുന്നു. ഒമ്പത് മണിയോടുകൂടിയാണ് ഷട്ടര്‍ തുറന്നത്. ഡാമിലെ ജലനിരപ്പ് 138.3അടി പിന്നിട്ട സാഹചര്യത്തിലാണിത്. റൂള്‍ കര്‍വ് അനുസരിച്ച് പിന്നീട് തുറന്നു വിടുന്ന ജലത്തിന്റെ അളവ് ഉയര്‍ത്താന്‍ സാധ്യതയുണ്ട്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം.
അപകട സാധ്യതാ മേഖലകളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഇടുക്കി സബ് കളക്ടറെ ചുമതലപ്പെടുത്തി.
---- facebook comment plugin here -----