Connect with us

Kerala

റിട്ടയേര്‍ഡ് അധ്യാപികയെ വീട്ടിനുള്ളില്‍ രക്തംവാര്‍ന്നു മരിച്ച നിലയില്‍ കണ്ടെത്തി

ദേഹത്ത് മുറിവുണ്ടായിരുന്നു. മൃതദേഹത്തിനരികില്‍ നിന്ന് കത്തി കണ്ടെത്തിയിട്ടുണ്ട്

Published

|

Last Updated

കൊച്ചി | റിട്ടയേര്‍ഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി പോണേക്കര സ്വദേശി വനജയാണ് മരിച്ചത്. വീടിനുള്ളില്‍ രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. ദേഹത്ത് മുറിവുണ്ടായിരുന്നു. മൃതദേഹത്തിനരികില്‍ നിന്ന് കത്തി കണ്ടെത്തിയിട്ടുണ്ട്.

ഭര്‍ത്താവിന്റെ മരണശേഷം തനിച്ചായ വനജ ശാരീരിക ബുദ്ധിമുട്ടുകളുള്ളതിനാല്‍ വീടിന്റെ മുന്‍വാതില്‍ അടയ്ക്കാറില്ലായിരുന്നെന്ന് സമീപവാസികള്‍ പറയുന്നു. എന്നാല്‍ ഗേറ്റ് പൂട്ടും. രാത്രികാലങ്ങളില്‍ സഹോദരിയുടെ മകളും ഭര്‍ത്താവുമാണ് വനജയ്ക്ക് കൂട്ടിന് വരാറുള്ളത്.

ഇന്നലെ രാത്രി ഇവര്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. പോലീസ് അന്വേഷണം ആരംഭിച്ചു.

 

---- facebook comment plugin here -----

Latest