Connect with us

National

ഉത്തരേന്ത്യയില്‍ കടുത്ത മൂടല്‍ മഞ്ഞ്; വ്യോമ-റെയില്‍-റോഡ് ഗതാഗതത്തെ ബാധിച്ചു

യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ഡല്‍ഹി വിമാനത്താവളം

Published

|

Last Updated

ന്യൂഡല്‍ഹി|ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത മൂടല്‍ മഞ്ഞ്. 10 സംസ്ഥാനങ്ങളില്‍ കടുത്ത മൂടല്‍ മഞ്ഞാണുള്ളത്. പഞ്ചാബ്, ഹരിയാന, ദക്ഷിണ ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, മേഘാലയ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കനത്ത മഞ്ഞ് അനുഭവപ്പെടുന്നത്. വ്യോമ- റെയില്‍- റോഡ് ഗതാഗതത്തെ മൂടല്‍മഞ്ഞ് ബാധിച്ചു. ഡല്‍ഹി വിമാനത്താവളം യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.നിലവില്‍ സര്‍വീസുകള്‍ സാധാരണ നിലയിലാണ്. എങ്കിലും യാത്രക്കാര്‍ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.

വടക്കേ ഇന്ത്യയിലുടനീളം അനുഭവപ്പെടുന്ന ശക്തമായ മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ സാരമായി ബാധിച്ചു. ദൃശ്യപരത കുറഞ്ഞതോടെ ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ മണിക്കൂറുകളോളം വൈകി. ചിലത് റദ്ദാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് എന്നീ  വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.

 

 

Latest