Connect with us

National

പഞ്ചാബില്‍ അമൃത്സര്‍-സഹര്‍സ ഗരീബ് രഥ് എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം; ആളപായമില്ല

തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.

Published

|

Last Updated

അമൃത്സര്‍|പഞ്ചാബിലെ സിര്‍ഹിന്ദ് റെയില്‍വെ സ്റ്റേഷനിലെത്തിയ അമൃത്സര്‍-സഹര്‍സ ഗരീബ് രഥ് എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം. ഇന്ന് രാവിലെ 7.30 ഓടെ അമൃത്സര്‍-സഹര്‍സ എക്‌സ്പ്രസിന്റെ 12204 എന്ന നമ്പര്‍ ട്രെയിനിന്റെ മൂന്ന് കോച്ചുകളിലേക്ക് തീ പടരുകയായിരുന്നു. ഒരു കോച്ച് പൂര്‍ണമായും കത്തി നശിച്ചു. തീ കണ്ട ഉടനെ യാത്രക്കാരെ മാറ്റി തീയണച്ചെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കുകളോ ആളപായമോ സംഭവിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

ട്രെയിനിന്റെ 19ാം നമ്പര്‍ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഈ കോച്ച് പൂര്‍ണ്ണമായും കത്തിനശിച്ചു. ഈ ബോഗിയില്‍ നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നു. ട്രെയിനില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ട്രെയിന്‍ നിര്‍ത്തിയിട്ട് തീയണക്കാന്‍ ശ്രമം തുടങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. റെയില്‍വേ അധികൃതരും അഗ്‌നിശമന സേനയും ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. സുരക്ഷാ പരിശോധനകള്‍ക്കുശേഷം ട്രെയിന്‍ സഹര്‍സയിലേക്കുള്ള യാത്ര പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

 

Latest