Aksharam Education
FAN BOYS
Conjunctions എന്ന് പറയുന്നത് വാക്കുകൾ, വാചകങ്ങൾ, ഉപവാക്യങ്ങൾ എന്നിവ തമ്മിൽ ബന്ധിപ്പിക്കുന്ന ഒന്നാണ്. ഇവയില്ലെങ്കിൽ നമ്മുടെ വാചകങ്ങൾ വേർതിരിക്കപ്പെട്ടതും അർഥം പൂർണമല്ലാത്തതുമായിത്തീരും.
ആരാണ് FANBOYS ?
അതാരാണെന്ന് അവസാനം പറയാം. അതിനു മുമ്പായി, പരീക്ഷകളിൽ മിക്ക വിദ്യാർഥികളെയും കുഴക്കുന്ന Conjunctions നെക്കുറിച്ച് ചിലത് പറയാം. Conjunctions എന്ന് പറയുന്നത് വാക്കുകൾ, വാചകങ്ങൾ, ഉപവാക്യങ്ങൾ എന്നിവ തമ്മിൽ ബന്ധിപ്പിക്കുന്ന ഒന്നാണ്. ഇവയില്ലെങ്കിൽ നമ്മുടെ വാചകങ്ങൾ വേർതിരിക്കപ്പെട്ടതും അർഥം പൂർണമല്ലാത്തതുമായിത്തീരും.
Why Are Conjunctions Important?
ആശയങ്ങളെ പരസ്പരം ബന്ധിപ്പിച്ച് ഭാഷയെ സുതാര്യവും സുന്ദരവും ആക്കാനും അനാവശ്യ ആവർത്തനം ഒഴിവാക്കാനും conjunctions സഹായിക്കുന്നു.
Types of Conjunctions
Conjunctions മൂന്ന് പ്രധാന വിഭാഗങ്ങളാണ്:
1. Coordinating Conjunctions
And, But, For, Or, Nor, So, Yet എന്നീ ഏഴ് വാക്കുകളാണ് Coordinating Conjunctions.
Examples
1 FOR – കാരണം / കാരണം കൊണ്ട്. She stayed home, for she was not feeling well. (അവൾ വീട്ടിൽ തന്നെ നിന്നു, കാരണം അവൾക്ക് സുഖമില്ലായിരുന്നു)
2 AND – കൂടാതെ / പിന്നെ. Aimen bought a pen and a notebook. (ഐമെൻ ഒരു പേനയും കൂടാതെ ഒരു നോട്ട്ബുക്കും വാങ്ങി)
3 NOR – അല്ലാതെ / ഇതും അല്ല, അതും അല്ല. (Used in negative sentences). He doesn’t eat meat, nor does he drink milk. (അവൻ ഇറച്ചി തിന്നാറില്ല, അതുപോലെ പാൽ കുടിക്കാറുമില്ല)
4 BUT – പക്ഷേ / എന്നാൽ. I wanted to go, but it was raining.(എനിക്ക് പോകണമെന്നുണ്ടായിരുന്നു, പക്ഷേ മഴപെയ്തുകൊണ്ടിരുന്നു)
5 OR – അല്ലെങ്കിൽ. Do you want tea or coffee? (നിനക്ക് ചായ അല്ലെങ്കിൽ കാപ്പി വേണോ?)
6 YET – എന്നിട്ടും / എങ്കിലും. He studied hard, yet he failed the exam. ( അവൻ വളരെ നന്നായി പഠിച്ചു, എന്നിട്ടും പരീക്ഷയിൽ പരാജയപ്പെട്ടു.)
7 SO – അതിനാൽ / അതുകൊണ്ട്. It was very hot, so they stayed indoors.(വളരെ ചൂടായിരുന്നു, അതുകൊണ്ട് അവർ അകത്തു തന്നെ നിന്നു.)
2. Subordinating Conjunctions
Common subordinating conjunctions: because, although, though, since, if, unless, when, while, before, after, until, as, whenever, as soon as
Examples
1. BECAUSE. He stayed home because he was sick. (അയാൾ അസുഖമായതിനാൽ വീട്ടിൽ തന്നെ നിന്നു.)
2. WHEN. Call me when you reach school. (നീ സ്‌കൂളിലെത്തുമ്പോൾ എന്നെ വിളിക്കൂ.)
3. AFTER. She went to bed after she finished her homework. (അവൾ ഹോംവർക്ക് തീർന്ന ശേഷം ഉറങ്ങാൻ പോയി.)
4. BEFORE. Wash your hands before you eat.(ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ കഴുകുക.)
5. IF. I will help you if you need me. (നിനക്ക് എന്നെ ആവശ്യമായാൽ ഞാൻ സഹായിക്കും.)
6. ALTHOUGH. Although it was raining, they played outside. (മഴ പെയ്യുകയായിരുന്നുവെങ്കിലും അവർ പുറത്തു കളിച്ചു.)
7. WHILE. She was cooking while he was cleaning. (അവൾ പാചകം ചെയ്യുമ്പോൾ അവൻ വൃത്തിയാക്കുകയായിരുന്നു.)
8. UNTIL. Wait here until I come back. (ഞാൻ തിരിച്ചുവരുന്നത് വരെ ഇവിടെ കാത്തിരിക്കുക.)
9. SINCE. Since it was late, they returned home.(വൈകിയതിനാൽ അവർ വീട്ടിലേക്ക് മടങ്ങി.)
10. AS. I didn’t go out as I was busy.(എനിക്ക് തിരക്കായിരുന്നതിനാൽ ഞാൻ പുറത്തുപോയില്ല.)
3. Corelative Conjunctions
ജോഡികളായി വരുന്ന Conjunctions അഥവാ പങ്കാളികളായി വരുന്ന കൂട്ടുകാർ
- either…or (ഒന്നുകിൽ…അല്ലെങ്കിൽ)
- neither…nor (ഒന്നും…ഒന്നുമല്ല)
- both…and (ഇതും…അതും)
- not only…but also (മാത്രമല്ല…അതുപോലെ)
- whether…or (എന്നാലും…അല്ലെങ്കിൽ)
Examples
1. Either … or
You can either stay here or come with us. (നിനക്ക് ഇവിടെ തന്നെ കഴിയാം അല്ലെങ്കിൽ ഞങ്ങളോടൊപ്പം വരാം.)
2. Neither … nor
He likes neither tea nor coffee. (അവനു ചായയും ഇഷ്ടമല്ല, കാപ്പിയും ഇഷ്ടമല്ല.)
3. Both … and
Both the teacher and the students were happy. (അധ്യാപകനും വിദ്യാർഥികളും രണ്ട് പേരും സന്തോഷിച്ചിരുന്നു.)
4. Not only … but also She is not only smart but also hardworking.(അവൾ ബുദ്ധിമതി മാത്രമല്ല, കഠിനാധ്വാനിയും ആണ്.)
5. Whether … or
I will go whether it rains or not. (മഴ പെയ്താലും ഇല്ലെങ്കിലും ഞാൻ പോകും.)
6. Such … that
It was such a beautiful day that we went for a picnic. (അത് അത്രയും മനോഹരമായ ഒരു ദിവസമായതിനാൽ ഞങ്ങൾ പിക്നിക്കിന് പോയി.)
7. So … that
She was so tired that she fell asleep immediately.(അവൾ അത്രയും ക്ഷീണിതയായി, അതുകൊണ്ട് ഉടനെ ഉറങ്ങി.)
8. As … as
He is as tall as his brother. (അവൻ തന്റെ സഹോദരനോളം ഉയരമുള്ളവനാണ്.)
ഇനി ആദ്യം പറഞ്ഞ FANBOYS എന്താണെന്ന് നോക്കാം. ഏഴ് coordinating conjunctions എളുപ്പം ഓർമിക്കാൻ വേണ്ടി ഉപയോഗിക്കുന്ന പ്രശസ്തമായ acronym (സംക്ഷേപം) ആണ് FANBOYS.
(For, And, Nor, But, Or, Yet, So).




