Kerala
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉചിതമായ നടപടി വേണ്ട സമയത്ത് എടുക്കും; സണ്ണി ജോസഫ്
കടുത്ത നടപടി സ്വീകരിക്കാന്‍ നടപടി ക്രമങ്ങളുണ്ട്. കൂടുതല്‍ നടപടികള്‍ക്ക് ദേശീയ നേതൃത്വത്തോട് ആലോചിക്കേണ്ടതുണ്ടെന്നും സണ്ണി ജോസഫ്
ഇടുക്കി|ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉചിതമായ നടപടി വേണ്ട സമയത്ത് എടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പരാതി കിട്ടിയപ്പോള്‍ ഉടന്‍ തന്നെ ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. കടുത്ത നടപടി സ്വീകരിക്കാന്‍ നടപടി ക്രമങ്ങളുണ്ട്. കൂടുതല്‍ നടപടികള്‍ക്ക് ദേശീയ നേതൃത്വത്തോട് ആലോചിക്കേണ്ടതുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനത്തെ നേതാക്കളുമായി കൂടി ആലോചിക്കേണ്ടതുണ്ട്. നടപടി വേണ്ട സമയത്ത് സ്വീകരിക്കും. സംഘടന നടപടികള്‍ മാധ്യമങ്ങളോട് വിശദീകരിക്കേണ്ടതില്ലെന്നും സണ്ണി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ നഷ്ടപ്പെട്ടുപോയ സ്വര്‍ണം തിരികെ ലഭിക്കാന്‍ നടപടി വേണം. കുറ്റക്കാരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സംരക്ഷിക്കുകയാണ്. സിപിഎം നേതാക്കളുടെ പങ്ക് വെളിപ്പെടുത്തും എന്ന കാരണത്താലാണ് അറസ്റ്റിലായവരെ ഇപ്പോഴും സംരക്ഷിക്കുന്നതെന്നും സണ്ണി ജോസഫ് ആരോപിച്ചു. സിപിഎം നേതാക്കള്‍ക്കെതിരെയും ലൈംഗികാതിക്രമ ആരോപണം ഉണ്ടായിരുന്നല്ലോ?. പി.ശശിക്കും ഗോപി കോട്ട മുറിക്കലിനും എതിരെ പാര്‍ട്ടി എന്ത് നടപടി എടുത്തു. പരാതിക്കാരനെതിരെയാണ് സിപിഎം നടപടി എടുത്തതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.



