National
ഗുണ്ടല്‍പേട്ടില്‍ കര്‍ഷകനുനേരെ കടുവയുടെ ആക്രമണം; മുഖത്ത് ഗുരുതര പരുക്ക്
പടകലപുര ഗ്രാമത്തിലെ മഹാദേവിനെയാണ് കടുവ കടിച്ചു കീറിയത്.

ഗുണ്ടൽപേട്ട്|കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന് ഗുരുതര പരുക്ക്. പടകലപുര ഗ്രാമത്തിലെ മഹാദേവിനെയാണ് കടുവ കടിച്ചു കീറിയത്. ആക്രമണത്തില്‍ മഹാദേവിന്റെ മുഖത്ത് ഗുരുതര പരുക്കേറ്റിട്ടുണ്ട്. മഹാദേവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഹാദേവ് വയലില്‍ കൃഷി ചെയ്യുന്നതിനിടെയാണ് കടുവ ആക്രമിച്ചത്. കടുവ മഹാദേവിനെ ആക്രമിച്ച ശേഷം ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
---- facebook comment plugin here -----