Connect with us

Kerala

കരിപ്പൂര്‍ വിമാനത്താവള റോഡില്‍ വന്‍ തീപിടിത്തം; നാല് ബസുകള്‍ കത്തിനശിച്ചു

വിമാനത്താവളത്തിന് സമീപത്തെ ഒഴിഞ്ഞ ഭാഗത്ത് നിര്‍ത്തിയിട്ട ബസുകളാണ് അഗ്നിക്കിരയായത്. ആളപായമില്ല. ആര്‍ക്കെങ്കിലും പരുക്കേറ്റതായും റിപോര്‍ട്ടില്ല.

Published

|

Last Updated

മലപ്പുറം | കരിപ്പൂര്‍ വിമാനത്താവള റോഡിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നാല് ബസുകള്‍ കത്തിനശിച്ചു. ഇന്ന് ഉച്ചക്കു ശേഷം മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. വിമാനത്താവളത്തിന് സമീപത്തെ ഒഴിഞ്ഞ ഭാഗത്ത് നിര്‍ത്തിയിട്ട ബസുകളാണ് അഗ്നിക്കിരയായത്. ആളപായമില്ല. ആര്‍ക്കെങ്കിലും പരുക്കേറ്റതായും റിപോര്‍ട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

വിമാനത്താവള സ്റ്റാഫുകള്‍ക്കായി സര്‍വീസ് നടത്തിയിരുന്ന ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ടീം ആയ ഭദ്രയുടെ ബസുകളാണ് കത്തിയത്. അടുത്തടുത്തായാണ് ബസുകള്‍ നിര്‍ത്തിയിട്ടിരുന്നത്. നിലവില്‍ സര്‍വീസ് നടത്താത്ത ബസുകളാണിവയെന്നാണ് അറിയുന്നത്.

കരിപ്പൂര്‍ വിമാനത്താവളത്തിലെയും കോഴിക്കോട് നഗരത്തിലെയും അഗ്നിശമന യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

 

Latest