Connect with us

National

ഇടക്കാല ബജറ്റില്‍ അര്‍ഹിക്കുന്ന ഓണറേറിയം വര്‍ധനയില്ല; ബംഗാളില്‍ തെരുവിലിറങ്ങി ആശാവര്‍ക്കര്‍മാര്‍

ഇടക്കാല ബജറ്റില്‍ 1000 രൂപയാണ് ഓണറേറിയം പ്രഖ്യാപിച്ചത്. പ്രതിമാസം കുറഞ്ഞത് 15,000 രൂപയെങ്കിലും ഓണറേറിയം ലഭിക്കണമെന്ന് ആശമാര്‍.

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ അര്‍ഹിക്കുന്ന ഓണറേറിയം ലഭിച്ചില്ലെന്ന ആരോപണവുമായി ആശാവര്‍ക്കര്‍മാരുടെ പ്രതിഷേധം. ഇടക്കാല ബജറ്റില്‍ 1000 രൂപയാണ് ഓണറേറിയം പ്രഖ്യാപിച്ചത്. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച ആശാവര്‍ക്കര്‍മാര്‍, പ്രതിമാസം കുറഞ്ഞത് 15,000 രൂപയെങ്കിലും ഓണറേറിയം ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് തെരുവിലിറങ്ങിയത്.

ബംഗാളിലെ ആരോഗ്യ വകുപ്പ് ആസ്ഥാനമായ സ്വാതിഭവന് മുമ്പിലായിരുന്നു സമരം. തങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന വേതനം തീരെ അപര്യാപ്തമാണെന്ന് ആശാവര്‍ക്കര്‍മാര്‍ പറയുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ വര്‍ധനയില്‍ തൃപ്തിപ്പെടാനാകില്ല.

തങ്ങള്‍ അനുഭവിക്കുന്ന പ്രയാസം ആരോഗ്യ സെക്രട്ടറിയെ കണ്ട് അറിയിക്കുമെന്നും ആശാ വളണ്ടിയര്‍മാര്‍ വ്യക്തമാക്കി. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം പ്രതിമാസം 6,250 രൂപയായി ഉയര്‍ത്തിക്കൊണ്ടാണ് ഇന്നലെ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ പ്രഖ്യാപനമുണ്ടായത്.

---- facebook comment plugin here -----

Latest