Connect with us

Kerala

അബിന്‍ വര്‍ക്കിയെയും ചാണ്ടി ഉമ്മനേയും ഒഴിവാക്കിയതില്‍ അതൃപ്തി പ്രകടമാക്കി ഓര്‍ത്തഡോക്‌സ് സഭ

നേതാക്കളോട് പറയാനുള്ളത് ഓര്‍ത്തഡോക്‌സ് സഭ പറയുമെന്നും കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദീയസ് കോറോസ്

Published

|

Last Updated

കോട്ടയം | യൂത്ത് കോണ്‍ഗ്രസ് പുനസ്സംഘടനയില്‍ അബിന്‍ വര്‍ക്കിയെയും കോണ്‍ഗ്രസ് ഭാരവാഹിപ്പട്ടികയില്‍ ചാണ്ടി ഉമ്മനേയും ഒഴിവാക്കിയതില്‍ അതൃപ്തി പ്രകടമാക്കി ഓര്‍ത്തഡോക്‌സ് സഭ. മികച്ച നേതാവായ അബിന്‍ വര്‍ക്കിയെ വെട്ടിയൊതുക്കി. അബിനെ തഴഞ്ഞത് ശരിയായില്ല. ചാണ്ടി ഉമ്മനോടും അനീതി കാണിച്ചു. പ്രശ്‌നം ഉടന്‍ പരിഹരിക്കണം. നേതാക്കളോട് പറയാനുള്ളത് ഓര്‍ത്തഡോക്‌സ് സഭ പറയുമെന്നും കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദീയസ് കോറോസ് പറഞ്ഞു.

പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിലെ അതൃപ്തി പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ അവസരം കളഞ്ഞുകുളിക്കുന്ന തരത്തില്‍ പരസ്യ പ്രതികരണത്തിലേക്കും വിവാദത്തിലേക്കും നേതാക്കള്‍ കടക്കരുതെന്ന വികാരം പാര്‍ട്ടിയില്‍ ശക്തമാണ്. അതൃപ്തിയിലായ അബിന്‍ വര്‍ക്കിയും ചാണ്ടി ഉമ്മനും പരസ്യപ്രതികരണം നടത്തിയത് പാര്‍ട്ടിക്ക് തലവേദനയായിട്ടുണ്ട്.

കഴിഞ്ഞ ദിവസം കെ പി സി സി മേഖലാ ജാഥയില്‍ നിന്ന് ചാണ്ടി ഉമ്മന്‍ വിട്ടു നിന്നിരുന്നു. താന്‍ നിര്‍ദ്ദേശിച്ചയാളെ കെപിസിസി ജനറല്‍ സെക്രട്ടറിയാക്കാത്തതിലും തൃശ്ശൂര്‍ മുന്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെ ഭാരവാഹിയാക്കിയതിലും കെ മുരളീധരനും അതൃപ്തിയുണ്ട്. കെ പി സി സി സെക്രട്ടറിമാരെ പ്രഖ്യാപിക്കാത്തതില്‍ വിഷമം ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു.

 

Latest