Connect with us

International

ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കും എന്ന് ആവര്‍ത്തിച്ച് ട്രംപ്

യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ട്രംപ് ഒരിക്കല്‍ കൂടി ഇക്കാര്യം ആവര്‍ത്തിച്ചത്

Published

|

Last Updated

വാഷിംഗ്ടണ്‍ | റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കും എന്ന് ആവര്‍ത്തിച്ച് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ട്രംപ് ഒരിക്കല്‍ കൂടി ഇക്കാര്യം ആവര്‍ത്തിച്ചത്.

ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ല. അവര്‍ ഇതിനോടകം അത് കുറച്ചു എന്നാണ് ട്രംപ് പറഞ്ഞത്. നാറ്റോ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയാല്‍, നയതന്ത്രവും താരിഫും ഉപയോഗിച്ച് യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍ക്കിടയിലാണ് ഈ പരാമര്‍ശം.

അതേസമയം, റഷ്യന്‍ ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്ന നാറ്റോ അംഗമായ ഹംഗറിയെക്കുറിച്ച് സംസാരിച്ചപ്പോള്‍ ട്രംപ് മൃദു സമീപനം സ്വീകരിച്ചു. ഹംഗറി ഒരുതരത്തില്‍ കുടുങ്ങിക്കിടക്കുകയാണ്, കാരണം അവര്‍ക്ക് വര്‍ഷങ്ങളായി നിലവിലുള്ള ഒരു പൈപ്പ്‌ലൈന്‍ മാത്രമേയുള്ളൂ. അവര്‍ ഉള്‍നാട്ടിലാണ്. അവര്‍ക്ക് കടലുമായി ബന്ധമില്ല. അവര്‍ക്ക് എണ്ണ ലഭിക്കാന്‍ വളരെ പ്രയാസമാണ്. അത് ഞാന്‍ മനസിലാക്കുന്നു എന്നായിരുന്നു ട്രംപ് പറഞ്ഞത്.

ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനെ വളരെ മികച്ച നേതാവ് എന്ന് വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹവുമായി സംസാരിച്ചെന്നും വരും ആഴ്ചകളില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ ബുഡാപെസ്റ്റില്‍ വെച്ച് കാണാന്‍ പദ്ധതിയിടുന്നുണ്ടെന്നും വ്യക്തമാക്കി.

 

Latest