Education
തിബ്‌യാന്‍ ക്വസ്റ്റിന് നാളെ തൃശൂരില്‍ തുടക്കം
തിബ്‌യാന്‍, തിബ്‌ഷോര്‍ സ്‌കൂളുകള്‍ മൂല്യബോധനത്തിന്റെ മാതൃകാ ഇടങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി തിബ്‌യാന്‍ ഡയറക്ടറേറ്റിനു കീഴില്‍ അക്കാദമിക വിദഗ്ധര്‍ നടത്തുന്ന സൗഹൃദ യാത്രയാണ് ടി-ക്വസ്റ്റ്.

കോഴിക്കോട് | തിബ്‌യാന്‍ ടി-ക്വസ്റ്റിന്റെ ദേശീയതല ഉദ്ഘാടനം നാളെ തൃശൂര്‍ ജില്ലയിലെ അഴീക്കോട് തിബ്‌യാന്‍ സ്‌കൂളില്‍ നടക്കും. ഇസ്‌ലാമിക് എജ്യുക്കേഷണല്‍ ബോര്‍ഡിനു കീഴില്‍ ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് കേരളം, കര്‍ണാടക, ലക്ഷദ്വീപ്, മഹാരാഷ്ട്ര, സഊദി അറേബ്യ, യു എ ഇ എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന മുന്നൂറോളം തിബ്‌യാന്‍ പ്രീ സ്‌കൂള്‍, തിബ്‌ഷോര്‍ മിനി സ്‌കൂള്‍ എന്നിവയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് ക്വസ്റ്റ് നടത്തുന്നത്. തിബ്‌യാന്‍, തിബ്‌ഷോര്‍ സ്‌കൂളുകള്‍ മൂല്യബോധനത്തിന്റെ മാതൃകാ ഇടങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി തിബ്‌യാന്‍ ഡയറക്ടറേറ്റിനു കീഴില്‍ അക്കാദമിക വിദഗ്ധര്‍ നടത്തുന്ന സൗഹൃദ യാത്രയാണ് ടി-ക്വസ്റ്റ്.
കിഡു ടാക്, ഡി കോര്‍ ഡൈസ്, പേരെന്റ്റൈസ്, മാനേജ്-മെന്റര്‍സ് മീറ്റ് എന്നീ വിവിധ പരിപാടികളിലൂടെ മുന്നൂറോളം സ്‌കൂളുകളിലെ പന്ത്രണ്ടായിരത്തിലധികം കുട്ടികളുമായും, അവരുടെ രക്ഷിതാക്കളുമായും വിദഗ്ധര്‍ നേരിട്ടു സംവദിക്കും. 3000ത്തോളം അധ്യാപികമാരും മാനേജ്‌മെന്റ് ഭാരവാഹികളുമായി പ്രത്യേക കൂടിക്കാഴ്ചകള്‍ പരിപാടിയുടെ ഭാഗമാണ്. പ്രീ സ്‌കൂള്‍ മേഖലയില്‍ വേറിട്ട മാതൃകകള്‍ സൃഷ്ടിച്ച തിബ് യാന്‍ പ്രീസ്‌കൂളിന്റെ ചരിത്രത്തില്‍ ഇത് പുതിയൊരു മുന്നേറ്റമാകും. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍, അക്കാദമിക പുരോഗതി എന്നിവയുടെ സമഗ്രമായി വിലയിരുത്തുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും വിദഗ്ധരുടെ വിവിധ ഗ്രൂപ്പുകള്‍ നേതൃത്വം നല്‍കും.
പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, സി പി സൈദലവി ചെങ്ങര, ഇ യഅ്ഖൂബ് ഫൈസി, മജീദ് കക്കാട്, അബൂബക്കര്‍ പടിക്കല്‍, മുഹമ്മദ് പറവൂര്‍, സ്വഫ്വാന്‍ അസ്ഹരി കൂറ്റമ്പാറ, ഗഫൂര്‍ സഖാഫി വിളയില്‍, ബഷീര്‍ സഖാഫി വിളയില്‍, ശുകൂര്‍ വേങ്ങര തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.