Kerala
ചട്ടവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാറില്‍ നിന്ന് സമ്മര്‍ദമുണ്ടായി: ഗവര്‍ണര്‍
ഹൈക്കോടതിയും സുപ്രീം കോടതിയും തന്റെ നിലപാട് ശരിവച്ചു. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്‌തെന്ന് തെളിയിച്ചാല്‍ രാജിവെക്കാന്‍ തയ്യാറാണ്.

തിരുവനന്തപുരം | ചട്ടവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാറില്‍ നിന്ന് സമ്മര്‍ദം ഉണ്ടായെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സഹികെട്ടപ്പോഴാണ് ഗവര്‍ണര്‍ എന്ന നിലയില്‍ തിരുത്താന്‍ തുടങ്ങിയത്.
ഹൈക്കോടതിയും സുപ്രീം കോടതിയും തന്റെ നിലപാട് ശരിവച്ചു. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്‌തെന്ന് തെളിയിച്ചാല്‍ രാജിവെക്കാന്‍ തയ്യാറാണ്.
കണ്ണൂര്‍ സര്‍വകലാശാലാ വി സിയുടെ പുനര്‍ നിയമനത്തിന് തനിക്കുമേല്‍ വലിയ രാഷ്ട്രീയ സമ്മര്‍ദമുണ്ടായി. പുറത്താക്കിയ വി സിയെ വീണ്ടും നിയമിക്കേണ്ടി വന്നത് ഭരിക്കുന്ന പാര്‍ട്ടിയുടെ ആളായതു കൊണ്ടാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.
---- facebook comment plugin here -----