Connect with us

Kasargod

തിരുനബി സൗഹാര്‍ദ്ദ സാമീപ്യങ്ങളുടെ സൈദ്ധാന്തികര്‍: ജമലുല്ലൈലി തങ്ങള്‍

മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ പ്രകീര്‍ത്തന സദസ്സ് ഒമ്പതാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

|

Last Updated

പുത്തിഗെ | മനുഷ്യനെ ഭിന്നിപ്പിക്കുന്ന വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം നിഷ്‌കാസനം ചെയ്യുന്നതിലൂടെ മാനവികതയെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ എക്കാലത്തും തിരുനബിയുടെ സൗഹാര്‍ദ്ദ സിദ്ധാന്തങ്ങള്‍ മുതല്‍ക്കൂട്ടായിരുന്നുവെന്ന് സയ്യിദ് അഹ്മദ് കബീര്‍ ജമലുല്ലൈലി തങ്ങള്‍ കര അഭിപ്രായപ്പെട്ടു. ഹൃദയശുദ്ധിയാണ് മൂല്യങ്ങളുടെ അടിസ്ഥാനമെന്നും മറ്റിതര സമവാക്യങ്ങള്‍ അപ്രസക്തമാണെന്നും അനുയായികളെ പഠിപ്പിക്കുകയും പ്രയോഗവല്‍ക്കരിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു പ്രവാചകരെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ പ്രകീര്‍ത്തന സദസ്സ് ഒമ്പതാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സയ്യിദ് ഇസ്മായില്‍ സിനാന്‍ അല്‍ ബുഖാരി തങ്ങള്‍, സയ്യിദ് ഖലീല്‍ അല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അഡ്വ. മുഈന്‍ തങ്ങള്‍, അബ്ദുസ്സലാം ദാരിമി കുബണൂര്‍, അബ്ദുറഹ്മാന്‍ അഹ്സനി, അബ്ദുല്‍ ഹമീദ് ദാരിമി, നൂറുദ്ധീന്‍ മുസ്ലിയാര്‍ നെക്രാജെ, അബ്ദുസ്സലാം അഹ്സനി, ശരീഫ് സഖാഫി, കുഞ്ഞുമുഹമ്മദ് അഹ്സനി, അബ്ദുസ്സലാം സഖാഫി പടലടുക്ക, അബ്ബാസ് സഖാഫി മന്‍ട്ടമ, സിദ്ധീഖ് സഖാഫി, സുബൈര്‍ സാഹിബ് മടിക്കേരി, റാഫി മടിക്കേരി, ഇത്തിഹാദ് മുഹമ്മദ് ഹാജി, സുല്‍ത്താന്‍ മഹ്മൂദ് പട്ട്‌ള, അബ്ദുല്‍ ഖാദര്‍ ഹാജി കൊല്യം, എ എം കന്തല്‍, അബ്ദുറഹ്മാന്‍ കട്ടനടുക്ക സംബന്ധിച്ചു.

 

Latest