National
കാന്‍പുറില്‍ നിന്ന് ഗുജറാത്തിലേക്ക് പോവുകയായിരുന്നു ട്രെയിന്‍ പാളം തെറ്റി
ട്രെയിനിന് വേഗത കുറവായതിനാല്‍ വലിയ അപായമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

കാന്‍പുര്‍ | കാന്‍പുറില്‍ നിന്ന് ഗുജറാത്തിലെ സബര്‍മതിയിലേക്ക് പോവുകയായിരുന്നു ട്രെയിന്‍ പാളം തെറ്റി. യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ല. അപകട സമയത്ത് ട്രെയിനിന് വേഗത കുറവായതിനാല്‍ വലിയ അപായമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
15269 നമ്പര്‍ സബര്‍മതി ജനസാധാരണ്‍ എക്സ്പ്രസിന്റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. കാന്‍പുറില്‍ പന്‍കി ധം – ഭൗപുര്‍ സ്റ്റേഷനുകളുടെ ഇടയിലാണ് അപകടം. ലൂപ് ലെയിനിലേക്ക് പ്രവേശിക്കുന്നതിനിടെ പാളം തെറ്റിയെന്നാണ് വിവരം. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം.
ട്രെയിനിന്റെ ആറാമത്തെയും ഏഴാമത്തെയും കോച്ചുകളാണ് പാളം തെറ്റിയത്.
അപകടത്തില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെങ്കിലും യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് ബന്ധപ്പെടാന്‍ ഹെല്‍പ്ലൈന്‍ നമ്പര്‍ പുറത്തുവിട്ടിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് റെയില്‍വെ അറിയിക്കുന്നു.