Connect with us

vande bharath

മൂന്ന്- നാല് വർഷം കൊണ്ട് വന്ദേഭാരതിൽ അഞ്ചര മണിക്കൂർ കൊണ്ട് കാസർകോട്ട് എത്താനാകുമെന്ന് റെയിൽവേ മന്ത്രി

കേരളത്തിന്റെ റെയിൽവേ വികസനത്തിന് ഈ വർഷം 2,033 കോടി രൂപയാണു നീക്കിവച്ചത്.

Published

|

Last Updated

തിരുവനന്തപുരം | ട്രാക്ക് വികസനം പൂർത്തിയാകുന്നതോടെ 36 മുതൽ 48 മാസം (മൂന്ന്- നാല് വർഷം) കൊണ്ട് തിരുവനന്തപുരം–കാസർകോട് അഞ്ചര മണിക്കൂർ കൊണ്ട് യാത്ര ചെയ്യാൻ കഴിയുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി കുമാർ വൈഷ്ണവ് പറഞ്ഞു. വന്ദേഭാരതിൻ്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

180 കിലോമീറ്ററാണ് വന്ദേഭാരത് ട്രെയിനിന്റെ പരമാവധി വേഗം. ട്രാക്കിലെ വളവുകൾ നികത്താനും സിഗ്നൽ സംവിധാനം മെച്ചപ്പെടുത്താനും നടപടികൾ ആരംഭിച്ചു. മൂന്ന്– നാല് വർഷം കൊണ്ട് റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക് ഉയരും. കേരളത്തിന്റെ റെയിൽവേ വികസനത്തിന് ഈ വർഷം 2,033 കോടി രൂപയാണു നീക്കിവച്ചത്.

കളരിപ്പയറ്റിന്റെയും കഥകളിയുടെയും ആയുർവേദത്തിന്റെയും നാട്ടിൽ വന്ദേ ഭാരതിലൂടെ പുതിയ ആകർഷണം കൂടി ലഭിച്ചു. ‘അടിപൊളി വന്ദേഭാരത്’ എന്നാണ് കേരളത്തിലെ യുവജനം പറയുന്നത്. 35 വർഷമാണ് വന്ദേഭാരത് ട്രെയിനിന്റെ പ്രവർത്തന കാലാവധിയെന്നും മന്ത്രി പറഞ്ഞു.

Latest