mobile phone firing
കീശയില്‍ കിടന്ന മൊബൈല്‍ ഫോണിന് തീപിടിച്ചു
വയോധികന് നിസ്സാര പരുക്കേറ്റു.

തൃശൂര്‍ | വയോധികന്റെ കീശയില്‍ കിടന്ന മൊബൈല്‍ ഫോണിന് പെട്ടെന്ന് തീപിടിച്ചു. ഷര്‍ട്ടിന്റെ കീശയില്‍ കിടന്ന ഫോണിനാണ് തീപിടിച്ചത്. മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസ് ഹോട്ടലില്‍ ചായ കുടിക്കാനായി ഇരിക്കുമ്പോഴാണ് സംഭവം.
തൃശൂരിലെ മരോട്ടിച്ചാല്‍ പ്രദേശത്താണ് സംഭവം. മൊബൈല്‍ ഫോണ്‍ ഉടനെ കീശയില്‍ നിന്ന് നിലത്തിടുകയും ഹോട്ടല്‍ ജീവനക്കാരന്റെ സഹായത്തോടെ ഷര്‍ട്ടിന് പിടിച്ച തീ അണക്കുകയുമായിരുന്നു. നിലത്ത് വീണ ഫോണില്‍ വെള്ളമൊഴിച്ച് തീ അണച്ചു. വയോധികന് നിസ്സാര പരുക്കേറ്റു.
---- facebook comment plugin here -----