Eranakulam
രോഗിക്ക് ഒപ്പം എത്തിയയാൾ ആശുപത്രി ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചു
വനിതാ ഡോക്ടർക്കും ജീവനക്കാർക്കുമെതിരെ ഇയാൾ അസഭ്യവർഷവും നടത്തി.

എറണാകുളം | എറണാകുളം ജനറൽ ആശുപത്രിയിൽ രോഗികൾക്ക് ഒപ്പം എത്തിയ ആൾ ആശുപത്രി ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ആലപ്പുഴ സ്വദേശി അനിൽ കുമാറാണ് സംഘർഷമുണ്ടാക്കിയത്.
വനിതാ ഡോക്ടർക്കും ജീവനക്കാർക്കുമെതിരെ ഇയാൾ അസഭ്യവർഷവും നടത്തി. പോലീസും ജീവനക്കാരും ചേർന്നാണ് ഇയാളെ കീഴടക്കിയത്. ആക്രമിച്ചിട്ടില്ലെന്നും മദ്യപിച്ച് അസഭ്യം പറയുകയാണ് ചെയ്തതെന്നുമാണ് പോലീസ് പറയുന്നത്. ആശുപത്രി സംരക്ഷണ നിയമ പ്രകാരം കേസെടുത്തു.
---- facebook comment plugin here -----