Connect with us

National

സിംഹം പുറത്തിറങ്ങുന്നത് വേട്ടക്ക്, തിരഞ്ഞെടുപ്പില്‍ മധുരൈ ഇസ്റ്റ് മണ്ഡലത്തില്‍ മത്സരിക്കും; പ്രഖ്യാപനവുമായി വിജയ്

പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര എതിരാളി ബിജെപിയാണ്, തിരഞ്ഞെടുപ്പില്‍ മുഖ്യഎതിരാളി ഡിഎംകെയും .

Published

|

Last Updated

ചെന്നൈ |  അടുത്ത വര്‍ഷം നടക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടന്‍ വിജയ്. മധുരൈ ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് ടിവികെ സ്ഥാനാര്‍ഥിയായി താന്‍ ജനവിധി തേടുമെന്ന് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കവെ വിജയ് വ്യക്തമാക്കി. മധുരൈ ജില്ലയിലെ മറ്റ് ഒന്‍പത് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെയും അദ്ദേഹം പ്രഖ്യാപിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിവികെ അധികാരത്തിലെത്തുമെന്നും വിജയ് അവകാശപ്പട്ടു

പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര എതിരാളി ബിജെപിയാണ്, തിരഞ്ഞെടുപ്പില്‍ മുഖ്യഎതിരാളി ഡിഎംകെയും . സിംഹം പുറത്തിറങ്ങുന്നത് വേട്ടയ്ക്കാണെന്നും മഹാസമ്മേളനത്തെ അഭിസംബോധന ചെയ്ത് വിജയ് പറഞ്ഞു. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും ടിവികെ പ്രവര്‍ത്തകര്‍ മത്സരിക്കുകയാണെങ്കില്‍ അത് താന്‍ മത്സരിക്കുന്നതിന് തുല്യമായിരിക്കുംം.ടിവികെയ്ക്ക് നല്‍കുന്ന ഓരോ വോട്ടും തനിക്കുള്ള വോട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ അങ്കിള്‍ എന്ന് വിശേഷിപ്പിച്ച വിജയ് അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശവും ഉന്നയിച്ചു. സ്ത്രീകളെയും സര്‍ക്കാര്‍ ജീവനക്കാരെയും മറ്റ് വിഭാഗം ജനങ്ങളെയും വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് വിജയ് ആരോപിച്ചു.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്നും ഡിഎംകെയെ ജനം കൈയൊഴിയുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും കേന്ദ്ര സര്‍ക്കാരും തമിഴ്നാടിനോട് കാണിക്കുന്ന അവഗണനയും വിജയ് എടുത്തുകാട്ടി. നടനും രാഷ്ട്രീയക്കാരനുമായ അന്തരിച്ച വിജയ്കാന്തിനെ വിജയ് പ്രശംസിക്കുകയും ചെയ്തു.

ടിിവികെയുടെ രണ്ടാം സംസ്ഥാനതല സമ്മേളനം നാടോടി സംഗീതജ്ഞരുടെ സാംസ്‌കാരിക പ്രകടനങ്ങളോടെയാണ് ആരംഭിച്ചത്. മധുര ജില്ലയിലെ പരപതിയില്‍ സജ്ജീകരിച്ച വേദിയില്‍ ഒന്നര ലക്ഷത്തിലധികം പേര്‍ക്ക് പങ്കെടുക്കാവുന്ന ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നു. 2024 ഫെബ്രുവരിയിലാണ് തമിഴഗ വെട്രി കഴകം എന്ന പാര്‍ട്ടി പ്രഖ്യാപിച്ച് വിജയ് രാഷ്ട്രീയ പ്രവേശനം നടത്തിയത്.

 

Latest