jaleel against league
ലീഗ് മതസംഘടനയല്ല; പള്ളികളെ രാഷ്ട്രീയ വേദിയാക്കരുത്: കെ ടി ജലീല്‍
ലീഗ് പള്ളികളില്‍ പ്രചാരണം നടത്തിയാല്‍ ബി ജെ പിയും ക്ഷേത്രങ്ങളില്‍ പ്രചാരണം തുടങ്ങും; ഹൈദരലി തങ്ങള്‍ അടിയന്തരമായി ഇടപെടണം

മലപ്പുറം | സംസ്ഥാന സര്‍ക്കാറിനെതിരെ പള്ളികളില്‍ പ്രചാരണം നടത്താനുള്ള ലീഗ് നീക്കത്തിനെതിരെ കെ ടി ജലീല്‍ എം എല്‍ എ. മുസ്ലിം ലീഗ് മതസംഘടനയല്ല രാഷ്ട്രീയ പാര്‍ട്ടിയാണെന്നത് ഓര്‍മവേണം. ലീഗിന് കീഴില്‍ പള്ളികളില്ല. ഹൈദരലി തങ്ങള്‍ അടിയന്തരമായി ഇടപെട്ട് ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം നടത്തിയ പ്രസ്താവന പിന്‍വലിപ്പിക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.
ആരാധനാലയങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വേദിയാക്കി മാറ്റരുത്. ലീഗിനെ മാതൃകയാക്കി ബി ജെ പിയും പ്രചാരണം നടത്തും. ഇന്ന് ലീഗ് പള്ളികളില്‍ പ്രചാരണം നടത്തിയാല്‍ നാളെ ബി ജെ പിയും ക്ഷേത്രങ്ങളില്‍ പ്രചാരണം തുടങ്ങുമെന്നും ജലീല്‍ പറഞ്ഞു. പി എം എ സലാമിന്റെ പ്രസ്താവന സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.