Connect with us

ep jayarajn murder case

കെ സുധാകരനെതിരായ കേസില്‍ ഹൈക്കോടതിയില്‍ നീക്കം വേഗത്തിലാക്കി സര്‍ക്കാര്‍

ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസ്; കുറ്റവിമുക്തനാക്കണമെന്ന സുധാകരന്റെ ഹരജിയില്‍ ഉടന്‍ വാദം വേണമെന്ന് സര്‍ക്കാര്‍ ആവശ്യം

Published

|

Last Updated

കൊച്ചി ‌ ഇ പി ജയരാജനെ ട്രെയിനില്‍വെച്ച് വധിക്കാന്‍ ശ്രമിച്ച കേസിനെതിരെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയ ഹരജിയില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന് സര്‍ക്കാര്‍. കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സുധാകരന്‍ പുതിയ ഹരജി നല്‍കിയിരുന്നു. ഇതിലാണ് സര്‍ക്കാര്‍ അടിയന്തര വാദം ആവശ്യപ്പെട്ടിരിക്കുന്നത്. ഈമാസം 25ന് അന്തിമവാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയിലാണ് കേസ് നടപടികള്‍ നടക്കുന്നത്. കേസ് നടപടികള്‍ റദ്ദാക്കുകയും തന്നെ കുറ്റവിമുക്തനാക്കുകുയം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കെസുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

2016ല്‍ കേസിലെ വിചാരണാ നടപടികള്‍ കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍, അടിയന്തരമായി വാദംകേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. 1995ലാണ് ഇ പി ജയരാജനെ സുധാകരന്‍ ഏര്‍പ്പാടിക്കയവര്‍ ട്രെയ്‌നില്‍വെച്ച് വധിക്കാന്‍ ശ്രമിച്ചത്. തലക്ക് വെടിയേറ്റ ഇ പി ജയരാജന്‍ ഏറെനാളത്തെ ആശുപത്രി വാസത്തിന് ശേഷം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

 

 

Latest