Connect with us

vaccination

സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിനേഷന്‍ ഈ മാസം പൂര്‍ത്തിയാക്കും; ജനുവരിയോടെ രണ്ടാം ഡോസും പൂര്‍ണമായി നല്‍കും: ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

.വാക്‌സീന്‍ സ്വീകരിച്ച അപൂര്‍വ്വം ചിലരില്‍ മാത്രം പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്തെ കൊവിഡ്  ആദ്യ ഡോസ്  വാക്‌സിനേഷന്‍ ഈ മാസം തന്നെ പൂര്‍ത്തികരിക്കാനാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് .ഇന്നലെ വരെ 92.8 ശതമാനം പേര്‍ക്ക് ആദ്യഡോസ് വാക്‌സീനും 42.2 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സീനും നല്‍കി കഴിഞ്ഞുവെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ആദ്യഡോസ് വാക്‌സീനേഷന്‍ ഈ മാസം തന്നെ പൂര്‍ത്തികരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരിയോടെ രണ്ടാം ഡോസ് വാക്‌സീനേഷനും പൂര്‍ത്തിയാക്കും.വാക്‌സീന്‍ സ്വീകരിച്ച അപൂര്‍വ്വം ചിലരില്‍ മാത്രം പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രം ഇതേക്കുറിച്ച് പഠിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 91.77 കോടിയിലധികം (91,77,37,885) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 6.73 കോടിയില്‍ അധികം ((6,73,07,240) ് വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈവശമുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി

---- facebook comment plugin here -----

Latest